ഉറങ്ങി എഴുന്നേറ്റപ്പോള്‍ ലക്ഷ പ്രഭു, സൗദി യുവാവിന്റെ അക്കൗണ്ടില്‍ 30 ലക്ഷം റിയാല്‍ എത്തി


റിയാദ് : ഇത്രയും തുക ഒന്നിച്ചു വന്നതിന്‍റെ അമ്പരപ്പിലാണ് സൗദി യുവാവ് കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അക്കൗണ്ടില്‍ കാര്യമായ ബാലന്‍സില്ലാതിരുന്ന സൗദി യുവാവ് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ അക്കൗണ്ടില്‍ 30 ലക്ഷത്തിലേറെ റിയാല്‍ ആരോ ഡെപ്പോസിറ്റ് ചെയ്തതായി അറിഞ്ഞ് അമ്പരപ്പില്‍ ആണ് സൗദി യുവാവ്. ആരാണ് ഡെപ്പോസിറ്റ് ചെയ്തതെന്നോ എങ്ങിനെയാണ് ഇത്രയും ഭീമമായ തുക തന്റെ അക്കൗണ്ടില്‍ എത്തിയതെന്നോ യുവാവിന് അറിയില്ല.

രണ്ടു തവണയായാണ് 30 ലക്ഷത്തിലേറെ റിയാല്‍ യുവാവിന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ആദ്യ തവണ 13 ലക്ഷം റിയാലും രണ്ടാം തവണ 17.7 ലക്ഷത്തിലേറെ റിയാലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. രാവിലെ മൊബൈല്‍ ഫോണ്‍ തുറന്നപ്പോഴാണ് വന്‍തുകയുടെ ഡെപ്പോസിറ്റുകള്‍ നടത്തിയത് അറിയിച്ചുള്ള എസ്.എം. എസ്സുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ സംശയനിവാരണത്തിന് ബാങ്ക് ആപ്പ് വഴി അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡെപ്പോസിറ്റ് നടത്തിയ കൃത്യമായ തുകയും സമയവുമെല്ലാം രേഖപ്പെടുത്തിയതായും ആകെ ബാലന്‍സില്‍ ഈ ഡെപ്പോസിറ്റുകള്‍ ഉള്‍പ്പെടുത്തിയതായും വ്യക്തമായി.

ബാങ്കിനെ നേരിട്ട് സമീപിച്ച് കൃത്യത വരുത്തുന്നതുവരെ അക്കൗണ്ട് മരവിപ്പിക്കുകയോ പരീക്ഷണമെന്നോണം പത്തു ലക്ഷം റിയാല്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നോക്കാനോ സുഹൃത്തുക്കള്‍ നിര്‍ദേശിച്ചെങ്കിലും അക്കൗണ്ട് ഉടമ കൂട്ടാക്കിയില്ല. 30 ലക്ഷത്തിലേറെ റിയാലിന്റെ ഡെപ്പോസിറ്റുകള്‍ അക്കൗണ്ടില്‍ നടത്തിയത് വ്യക്ത മാക്കുന്ന ബാങ്ക് ആപ്പ് വിവരങ്ങള്‍ യുവാവ് പ്രദര്‍ശിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ആരോ പണം അയച്ചപ്പോള്‍ അക്കൗണ്ട്‌ നമ്പര്‍ മാറി അയച്ചതാകമെന്നാണ് കരുതുന്നത്


Read Previous

കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്; ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ കാഴ്ചവെച്ചത് 20ലേറെ പേര്‍ക്ക്; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Read Next

സംസ്ഥാനത്ത് മരുന്ന് ക്ഷാമം: ഇന്‍സുലിന്‍ കാട്രിജ് കിട്ടാനില്ല; പെരിട്ടോണിയല്‍ ഡയാലിസിസ് മരുന്നും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »