Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വന്തം വീട്ടില്‍ ആളുകള്‍ മരിച്ചുവീഴുമ്പോള്‍ വിദേശത്ത് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മഹുവ


കൊല്‍ക്കത്ത: ഇന്ത്യയെ സംരക്ഷിക്കാന്‍ ശക്തമായ ഒരു സര്‍ക്കാര്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി വേണമെങ്കില്‍ വേറെ പണി നോക്കണമെന്നും മഹുവ മൊയ്ത്ര. എക്‌സിലാണ് മഹുവയുടെ കുറിപ്പ്. ഇന്ത്യയ്ക്ക് ശക്തമായ ഒരു സര്‍ക്കാരിനെ ആവശ്യമാണെന്നും മഹുവ പറഞ്ഞു. തനിക്ക് തിരികെ പോയി വേണമെങ്കില്‍ ചായക്കട നടത്താമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ചാ യിരുന്നു മഹുവയുടെ വിമര്‍ശനം.

ന്യൂഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം നടന്ന സാഹചര്യത്തിലും പ്രധാനമന്ത്രി ഭൂട്ടാന്‍ സന്ദര്‍ശിച്ചതിനെതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം പി പോസ്റ്റ് പങ്കുവെച്ചത്.

ആഭ്യന്തര മന്ത്രി അമിത് ഷായേയും മഹുവ വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് വേണ്ടത് കഴിവുള്ള ആഭ്യന്തര മന്ത്രിയെയാണെന്നും മുഴുവന്‍ സമയവും വിദ്വേഷ പ്രചാരണം നടത്തുന്ന മന്ത്രിയെയല്ലെന്നും മഹുവ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തെ തൃണമൂലും വിമര്‍ശിച്ചു. സ്വന്തം വീട്ടില്‍ ആളുകള്‍ മരിച്ചു വീഴുമ്പോള്‍ വിദേശ മണ്ണില്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ് രാജ്യത്തെ പ്രധാന സേവകന്‍. ഓരോ സ്‌ഫോടനവും ഓരോ സുരക്ഷാ വീഴ്ചയും നഷ്ടപ്പെടുന്ന നിരപരാധികളുടെ ജീവനും ദേശീയ സുരക്ഷയുടെ പൂര്‍ണമായ തകര്‍ച്ചയെ തുറന്നു കാട്ടുന്നുവെന്നും തൃണമൂല്‍ വിമര്‍ശിച്ചു.


Read Previous

ശബരിമല സ്വര്‍ക്കൊള്ളയില്‍ സിപിഎം പങ്ക് തെളിഞ്ഞു; വാസുവിന്റെ പിന്‍ബലം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍’ വാസു അറസ്റ്റിലായതോടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍ വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം

Read Next

വ്യോമതാവളങ്ങളിലും എയര്‍ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ അതീവ ജാഗ്രത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »