
തൃക്കരിപ്പൂർ: കുവൈറ്റിലെ തീപിടിത്തത്തിൽ ഒളവറ താഴത്ത് വളപ്പിൽ നളിനാക്ഷൻ (58) രക്ഷപ്പെട്ടത് ആത്മധൈര്യത്തിൽ. വർഷങ്ങളായി എൻ.ടി.പി.സി കമ്പനിയിലെ ജീവനക്കാരനാണ്. കെട്ടിടത്തിൽ തീ പടർന്നപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ നളിനാക്ഷൻ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു.
പൊലീസും മറ്റു താമസക്കാരും ചേർന്ന് ടൗണിലെ മുബറാസ് കബീർ ആശുപത്രിയിലെ ത്തിച്ചു. വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് സുഹൃത്തുക്കൾ തൃക്കരിപ്പൂരിലെ ബന്ധുക്കളെ വിളിച്ചറിയിച്ചു. ആശുപത്രിയിലെത്തിയ സുഹൃത്തുക്കളുടെ ഫോണിൽ നിന്ന് നാട്ടിലെ ബന്ധുക്കളുമായി സംസാരിച്ചു.
നാലു മാസം മുൻപ് ഒളവറ മുണ്ട്യ കളിയാട്ടത്തിന് നാട്ടിൽ ലീവിന് വന്ന് തിരിച്ചു പോയതാണ്.ഇളമ്പച്ചി തെക്കുമ്പാടുള്ള ഒരാൾ കൂടി അപകടത്തിൽ പെട്ടിട്ടുണ്ടെന്ന വാർത്തയുണ്ടെങ്കിലും പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.