Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ നിര്‍ത്തി, വാങ്ങാന്‍ പറഞ്ഞപ്പോള്‍ വാങ്ങി, അമേരിക്ക പറയുന്നതെന്തും ഇന്ത്യ ചെയ്യുന്നു’; യുഎസ് സെക്രട്ടറി


ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണെന്നും അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ തന്നെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ആഗോളതലത്തില്‍ എണ്ണവിതരണം സുഗമമാക്കാനായാണ് കടലിലുള്ള റഷ്യന്‍ കപ്പലുകളില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ബിസിനസിനു നല്‍കിയ അഭിമുഖ ത്തിലായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള സ്‌കോട്ടിന്റെ പരാമര്‍ശം.

‘ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ അവരോട് ആവശ്യ പ്പെട്ടിരുന്നു. അവര്‍ അത് പാലിച്ചു. അതിന് പകരമായി അമേരിക്കന്‍ എണ്ണ ഉപയോഗിക്കാനാണ് അവര്‍ തീരുമാനിച്ചിരുന്നത്. ലോകത്ത് നിലവില്‍ എണ്ണവിതരണത്തില്‍ പ്രതിസന്ധിയില്ല, റഷ്യന്‍ എണ്ണ വാങ്ങാന്‍ നമ്മുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് യുഎസ് ട്രഷറി വകുപ്പ് ഇന്നലെ അനുമതി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ യുഎസ് നിര്‍ദേശമനുസരിച്ചു തന്നെ ഇന്ത്യ ചെയ്യുന്നുണ്ട്’- സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

ഉപരോധങ്ങള്‍ കാരണം നിലവില്‍ കപ്പലുകളില്‍ കോടിക്കണക്കിന് ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആ ചരക്കുകള്‍ വാങ്ങുന്നവരിലേക്ക് എത്താന്‍ അനുവദിക്കുന്നത് ആഗോള വിതരണം വേഗത്തില്‍ വര്‍ദ്ധിപ്പിക്കും. ഈ സംഘര്‍ഷ സമയത്ത് വിപണിയില്‍ ആശ്വാസം പകരുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുന്ന രീതി ഞങ്ങള്‍ തുടരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയ കാലയളവില്‍ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ 25ശതമാനം തീരുവ ചുമത്തി യിരുന്നു. ഇന്ത്യ നിലപാട് മാറ്റിയതോടെ ട്രംപ് ഭരണകൂടം പിഴത്തീരുവ പിന്‍വലിച്ചിരുന്നു. 30 ദിവസ ത്തേക്കാണ് ഇപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കിയിരിക്കുന്നത്.


Read Previous

ഇറാൻ കപ്പലിന്റെ ദൃശ്യം പകർത്താൻ ശ്രമം: കൊച്ചിയിൽ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

Read Next

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »