Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയാളികൾ പോകുന്നിടങ്ങളിലെല്ലാം ഓണത്തെയും കൊണ്ടുപോകുന്നു; കിയ റിയാദ് ‘കിയോണം25’


റിയാദ്: റിയാദിലെ കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ കിയോണം 25 എന്ന തലകെട്ടില്‍  ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേര്‍ പരിപാടിയിൽ പങ്കെടുത്തു. റിയാദ് ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടി പ്രവാസി സമ്മാന്‍ പുരസ്ക്കാര ജേതാവ് ശിഹാബ് കൊട്ടുകാട് സാംസ്‌കാരിക സദസ്സ് ഉത്ഘാടനം ചെയ്തു.  

വൈവിധ്യമുള്ള രുചികളുടെയും കലകളുടെയും കളികളുടെയും ഉന്മാദതുല്യ മായ ദിനരാത്രങ്ങളാണ് പ്രവാസികള്‍ക്ക് ഓണമെന്നും മലയാളികൾ പോകുന്നിടങ്ങളിലെല്ലാം അവർ ഓണത്തെയും കൊണ്ടു പോകുന്നുവെന്നും. അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട്‌ ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു .

ഗൃഹാതുരത്വ ഓർമ്മകൾ സമ്മാനിച്ച് സാംസ്കാരിക തനിമയോടെ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരായ ഡോ ജയചന്ദ്രന്‍, ഫോര്‍ക വൈസ് ചെയര്‍മാന്‍ സൈഫ് കൂട്ടുങ്കല്‍, അനില്‍ മാളിയേക്കല്‍, അശോക്‌ കൊടുങ്ങല്ലൂര്‍, സയിദ് ജാഫര്‍, നാസര്‍ വലപ്പാട്, കൃഷ്ണകുമാര്‍, യഹിയ കൊടുങ്ങ ല്ലൂര്‍ , അബ്ദുല്‍സലാം വി എസ, മുസ്തഫ പുന്നിലത്ത്, അഫ്സല്‍ , എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.  ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ആഷിക് ആര്‍ കെ നന്ദിയും ട്രഷറര്‍ ഷാനവാസ്‌ പുന്നിലത്ത് ആമുഖവും പറഞ്ഞു

ആരവി നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കൈകൊട്ടി കളി , സിനിമാറ്റിക് നൃത്തം, സെമി ക്ലാസ്സിക് നൃത്തം, റിയാദിലെ കലാകാരന്‍മാര്‍ ഒരുക്കിയ സംഗീതവും ആഘോഷ പരിപാടികൾക്ക് മിഴിവേകി. സാമുഹ്യ, സാംസ്‌കാരിക രാഷ്ട്രിയ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന,  കുഞ്ഞി കുംബ്ല, റഹ്മാന്‍ മുനമ്പത്ത്, നൗഫല്‍ പലാക്കാടന്‍, നാദിര്‍ഷ റഹ്മാന്‍, സൈഫ് കായംകുളം, മുഹമ്മദ്‌ അമീര്‍, ഷാനവാസ് മുനമ്പത്ത്, ഡോ. ഷാനവാസ്, അബ്ദുള്ള വല്ലാഞ്ചിറ, സക്കീര്‍ ദാനത്ത്, പുഷ്പരാജ്, രഘുനാഥ് പറശ്ശിനികടവ്, ഷാജഹാന്‍ ചാവക്കാട്, അഷറഫ് കായംകുളം, നിസാം, സലിം പാറയില്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.

നിഷി അശോക്, ലുബ്‌ന ആഷിക്, റഹീല ശിഹാബ്, സൂഫ്ന സൈഫ് സൈഫ്, സുഹാന, ഷാനവാസ്, ഷാനിബ അഫ്സൽ , എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജലാല്‍ മതിലകം, തല്‍ഹത്ത്,. ലോജിത് ഷുക്കൂർ പ്രശാന്ത്, അൻസായി ഷൌക്കത്ത്,  റോഷൻ, അബ്ദുല്‍ ഗഫൂര്‍, സിയാമുദ്ധീന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തൂ.


Read Previous

ശബരിമലയില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കും: മന്ത്രി വാസവന്‍

Read Next

നിയമസഭയിലെ പ്രതിഷേധത്തില്‍ കടുത്ത നടപടി; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »