Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്; സീബ കൂവോട്, ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി



റിയാദ് : കഴിഞ്ഞ ഒൻപത് വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാ ണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട്  പറഞ്ഞു . പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, വയോജന ക്ഷേമം, ആരോ ഗ്യം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ മേഖലകളിലും സർക്കാർ വികസനത്തിൻ്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. എന്നാൽ മേൽ പറഞ്ഞ സർവ്വ മേഖലകളിലും യൂണിയൻ സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പിറകോട്ടാണ് സഞ്ചരിക്കുന്നത് എന്നത് വിവരണങ്ങൾ  ആവശ്യമില്ലാതെ തന്നെ ജനതക്ക് ബോധ്യമുള്ള വസ്തുതയാണ്. ജനക്ഷേമമല്ല, വിഗ്രഹ ക്ഷേമമാണ് യൂണിയൻ സർക്കാരിൻ്റെ അജണ്ടയെന്നും അവർ കൂട്ടി ചേർത്തു.

കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന  ആദ്യ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സീതാറാം യെച്ചൂരി നഗറിൽ നടന്ന ഏഴാമത്   അസീസിയ ഏരിയ സമ്മേളനത്തിൽ പ്രസിഡണ്ട് ഷാജി റസാഖ് താത്കാലിക അധ്യക്ഷ നായി. ഏരിയാ ജോയിൻ്റ് സെക്രട്ടറി സുഭാഷ് ആമുഖ പ്രസംഗം നടത്തിയ സമ്മേളനത്തിൽ  
തൗഫീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സെക്രട്ടറി റഫീഖ് ചാലിയം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ലജീഷ് നരിക്കോട് വരവ് ചിലവ് കണക്കും കേളി ജോയിൻ്റ് സെക്രട്ടറി മധു ബാലുശ്ശേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് എട്ട് പേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി കമ്മറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ,  റഫീഖ് ചാലിയം, ലജീഷ് നരിക്കോട് എന്നിവർ മറുപടിയും പറഞ്ഞു.

സമ്മേളനം പുതിയ പത്തൊൻപത് അംഗ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഏരിയാ രക്ഷാധികാരി സെക്ര ട്ടറി ഹസ്സൻ പുന്നയൂർ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി അലി പട്ടാമ്പി, വൈസ് പ്രസിഡൻ്റു മാർ, സൂരജ്, അനീസ്, സെക്രട്ടറിയായി സുധീർ പോരേടം, ജോയിൻ്റ് സെക്രട്ടറിമാരായി അജിത്ത് പ്രസാദ്, സുഭാഷ്, ട്രഷറർ ലജീഷ് നരിക്കോട്, ജോയിൻ്റ് ട്രഷറർ റാഷിഖ് എന്നിവരെയും കമ്മറ്റി അംഗങ്ങളായി സ്വാലിഹ്, ഷാജി റസാഖ്, ചാക്കോ ഇട്ടി, റഫീഖ് ചാലിയം. ഷമീർ ബാബു, മനോജ് മാത്യു, സജാദ്, ഷംസു ദ്ധീൻ, മനോജ്, ശശി കാട്ടൂർ, പീറ്റർ ജോർജ്ജ് എന്നിവരെയും തിരഞ്ഞെടുത്തു.സമ്മേളനം മൂന്ന് പ്രമേയ ങ്ങൾ പാസാക്കി. ശശികാട്ടൂർ, മനോജ് മാത്യു, അലി പട്ടാമ്പി  എന്നിവർ വിവിധ പ്രമേയങ്ങൾ അവതരി പ്പിച്ചു.

 കേന്ദ്ര സമ്മേളന പ്രതിനിധികളെ ജോയിൻ്റ് സെക്രട്ടറി സുനിൽ കുമാർ പ്രഖ്യാപിച്ചു. സുഭാഷ് ക്രഡൻ ഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. റാഷിഖ്, അജിത്ത്, ചാക്കോ എന്നിവർ രജിസ്ട്രേഷൻ കമ്മറ്റിയായും, ഹസ്സൻ പുന്നയൂർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട്, സുധീർ പോരേടം എന്നിവർ സ്റ്റിയറിംഗ് കമ്മറ്റി യായും, ഷാജി റസാഖ്, ഷംസുദ്ദീൻ, ഷാഫി എന്നിവർ പ്രസീഡിയമായും, അജിത്ത്, സൂരജ്, സുബീഷ് എന്നിവർ മിനുട്ട്സ് കമ്മറ്റി, അലി പട്ടാമ്പി, മനോജ് മാത്യു, ശശി കാട്ടൂർ പ്രമേയ കമ്മറ്റി, സുഭാഷ്, റാഷിക്, ഷമീർ ബാബു എന്നിവർ ക്രഡൻഷ്യൽ കമ്മറ്റിയായും പ്രവർത്തിച്ച് സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറിയും, ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ്, കേളി പ്രസി ഡൻ്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി സെക്ര ട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സുധീർ പോരേടം സ്വാഗതവും
 നന്ദിയും പറഞ്ഞു.


Read Previous

ആക്രമണം കടുപ്പിച്ച് ഇറാന്‍: സൈറണുകള്‍ മുഴങ്ങി, തൊടുത്തുവിടുന്നത് കനത്ത മിസൈലുകള്‍; ഇതുവരെ കൊല്ലപ്പെട്ടത് 657 പേര്‍

Read Next

യുദ്ധത്തിനിടെ ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത: ആണവ പരീക്ഷണം നടത്തിയോ എന്ന് സംശയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »