ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ നിന്നുള്ള 33 കാരിയായ ഷഹ്സാദി ഖാന്‍ അബുദാബി യില്‍ വധശിക്ഷ നേരിടുകയാണ്. തന്റെ പരിചരണത്തിലിരുന്ന കുട്ടിയെ കൊലപ്പെടു ത്തിയ കേസില്‍ യുഎഇ കോടതി വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് അവര്‍ അല്‍ വത്ബ ജയിലില്‍ തടവിലാണ്. ഷഹ്സാദിയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും കേസ് ഇപ്പോഴും പരിഗണനയിലാണെന്നും ഇന്ത്യന്‍ എംബസി പിന്നീട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം, ഷെഹ്‌സാദിയുടെ പിതാവ് ഷബ്ബീര്‍ ഖാന്‍, യുഎഇ ഭരണകൂടത്തിനും, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തന്റെ മകളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തുകള്‍ നല്‍കിയിരുന്നു.

ഷഹ്സാദി എങ്ങനെയാണ് യുഎഇയില്‍ എത്തിയത്? അവളെ ശിക്ഷിക്കാന്‍ കാരണമെന്തായിരുന്നു?
2021-ലാണ് ഷഹ്സാദി ഖാന്റെ അബുദാബിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഉത്തര്‍ പ്രദേശിലെ ബന്ദ ജില്ലയിലെ ഗൊയ്റ മുഗ്ലി ഗ്രാമത്തില്‍ താമസിക്കുന്ന അവര്‍ കോവി ഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് ‘റോട്ടി ബാങ്ക് ഓഫ് ബന്ദ’ എന്ന സംഘടനയില്‍ പ്രവര്‍ ത്തിച്ചു വരികയായിരുന്നു. ഈ സമയത്താണ് ആഗ്രയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ ത്തകനും ബിസിനസുകാരനുമായ ഉസൈറുമായി ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചത്. കുട്ടിക്കാലത്ത് തിളച്ച വെള്ളം അബദ്ധത്തില്‍ അവളുടെ ദേഹത്ത് വീണപ്പോള്‍ ഉണ്ടായ ഗുരുതരമായ പൊള്ളലിനുള്ള വൈദ്യചികിത്സ ഉള്‍പ്പെടെ ഉസൈര്‍ അവള്‍ക്ക് വാഗ്ദാനം ചെയ്തു.
‘യുഎഇയില്‍ അവള്‍ക്ക് മികച്ച വൈദ്യചികിത്സയും സാഹചര്യങ്ങള്‍ അനുവദിക്കു കയാണെങ്കില്‍ ഒരു ജോലിയും ലഭിക്കുമെന്ന് ഉസൈര്‍ അവളോട് പറഞ്ഞു. തന്റെ അമ്മാവനും അമ്മായിയും അബുദാബിയില്‍ താമസിക്കുന്നുണ്ടെന്നും. അവര്‍ അവിടെ ഉള്ളിടത്തോളം കാലം അവള്‍ക്ക് അവിടെ ജോലി ചെയ്യാമെന്നും ഉസൈര്‍ അവളോട് പറഞ്ഞു. പക്ഷേ കര്‍ഷകനായ അവളുടെ പിതാവിന് മകളെ യുഎഇയിലേയ്ക്ക് അയക്കാന്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ‘വിസ 90 ദിവസത്തേക്ക് മാത്രമേ ഉള്ളൂ വന്നും അതിനുശേഷം അവള്‍ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാമെന്ന് ഉസൈര്‍ ഉറപ്പും നല്‍കി. എന്നാല്‍ 2021 നവംബറില്‍ അബുദാബിയില്‍ എത്തിയപ്പോഴാണ് തന്റെ മകള്‍ക്ക് തന്റെ വിസ ആറ് മാസത്തേക്കാണെന്ന് മനസ്സിലായതെന്ന് പിതാവ് പറയുന്നു. കൂടാതെ വിവാഹിതരായ ഫൈസ്, നാദിയ എന്നീ ദമ്പതികള്‍ക്ക് ഒരു വലിയ തുകയ്ക്ക് ബോണ്ടഡ് ലേബറായി തന്നെ ‘വിറ്റ’തായും അവര്‍ മനസ്സിലാക്കി.
നാല് മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുക എന്നതായിരുന്നു ഷഹ്‌സാദിയുടെ പ്രാഥമിക ഉത്തരവാദിത്തം. കുറഞ്ഞത് മകള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഉണ്ടെന്ന് തങ്ങളോട് മകള്‍ പറഞ്ഞതായി പിതാവ് പറയുന്നു. ‘എന്നാല്‍ പിന്നീട് പത്ത് ദിവസത്തേക്ക് അവളില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നില്ല. തിരിച്ച് വിളിക്കുമ്പോള്‍ ഒരു പ്രതികരണവും ഉണ്ടായതുമില്ലെന്ന് പിതാവ് പറയുന്നു.
എന്താണ് സംഭവിച്ചത്?
2022 ഫെബ്രുവരിയില്‍, ഷഹസാദിയുടെ സംരക്ഷണയിലായിരുന്ന നാല് മാസം പ്രായ മുള്ള കുഞ്ഞ് മരിച്ചപ്പോള്‍ അവര്‍ ജോലി ചെയ്തിരുന്ന ദമ്പതികള്‍ ഉടന്‍ തന്നെ അവരുടെ കുട്ടിയുടെ മരണത്തിന് ഉത്തരവാദി അവളാണെന്ന് ആരോപിക്കുകയായിരുന്നു. തുട ര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായി ഷഹ്സാദി അറസ്റ്റിലാവുകയും ഒടുവില്‍ അബുദാബി കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
കോടതി രേഖകള്‍ പ്രകാരം, ‘ഒരു നിമിഷത്തിന്റെ ആവേശത്തില്‍’ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് ഷഹസാദിക്കെതിരെ ചുമത്തിയ കുറ്റം. ശമ്പളം നല്‍കാത്ത തില്‍ അവള്‍ അസ്വസ്ഥയാണെന്നും അവളുടെ ദേഷ്യം കുഞ്ഞിനോടാണ് പ്രകടിപ്പി ച്ചതെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടിയുടെ മരണം മെഡിക്കല്‍ അശ്രദ്ധ മൂലമാണെന്ന് ഷഹ്സാദിയും അവളുടെ പിതാവും വാദിച്ചു. ആ ദിവസം കുഞ്ഞിന് വാക്‌സിന്‍ നല്‍കിയിരുന്നുവെന്നും പനി ഉണ്ടായി രുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു.
ഫെബ്രുവരി 16 ന്, ഷഹ്‌സാദിയുടെ കുടുംബത്തിന് ദുബായില്‍ നിന്ന് ഒരു ദുഃഖകരമായ ‘അവസാന’ കോള്‍ ലഭിച്ചു. തന്നെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ജയില്‍ ക്യാപ്റ്റന്‍ തൂക്കിലേറ്റുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഷെഹ്‌സാദിയ വീട്ടുകാരെ അറിയിച്ചു. വളരെക്കാലമായി, ഷഹ്സാദിയുടെ മാതാപിതാക്കള്‍ അവളുടെ തിരിച്ചു വരവിനായി തീവ്രമായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, മകളുടെ നിരപരാധിത്വം ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ സര്‍ക്കാരിനും പ്രസിഡന്റിനും കത്തെഴുതി. കുഞ്ഞിന്റെ മരണത്തില്‍ തന്റെ മകളെ മനഃപൂര്‍വ്വം കുടുക്കിയതാണെന്ന് വിശ്വസിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷബ്ബീര്‍ തന്റെ കത്തില്‍ ആവശ്യപ്പെട്ടു. ഉസൈറിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 16ന് വന്ന അവരുടെ ‘അവസാന ഫോണ്‍ കോളിന്’ ശേഷം, 24 മണിക്കൂറിനുള്ളില്‍ അവരെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ഷഹ്‌സാദിയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് യുഎഇ അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചതായാണ് വിവരം.
