Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരെയാണ് പുരി പ്രതിനിധീകരിച്ചത്?; എപ്സ്റ്റീൻ ഫയലിലെ വെളിപ്പെടുത്തലുകളിൽ കേന്ദ്രത്തിന് മറുപടിയില്ല. എപ്സ്റ്റീനുമായി 62 ഇമെയിലുകൾ, 14 കൂടിക്കാഴ്ചകൾ; ഹർദീപ് സിങ് പുരി രാജിവെക്കണമെന്ന് കോൺഗ്രസ്.


ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയലുകളില്‍ പേരുണ്ടെന്ന് വെളിപ്പെട്ട കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെ തിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. അമേരിക്കക്കാരനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനു മായി ഹര്‍ദീപ് സിങ് പുരി 62 ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയതായും, മോദി അധികാരമേറ്റശേഷം 2014 നും 2017 നും ഇടയില്‍ 14 കൂടിക്കാഴ്ചകള്‍ നടത്തിയതായും കോണ്‍ഗ്രസ് ആരോപിച്ചു.

എപ്സ്റ്റീനുമായി എന്ത് ചര്‍ച്ചയാണ് ഹര്‍ദീപ് സിങ് പുരി നടത്തിയത്?. ജൂണ്‍ 5, 6, 8, 9 തീയതികളിലും, സെപ്റ്റംബര്‍ 19, 23, 24 തീയതികളിലും, 2014 ഒക്ടോബര്‍ 9, 10 തീയതികളിലും നടന്ന മീറ്റിംഗുകളില്‍ എന്താണ് ചര്‍ച്ച ചെയ്തത്?. ആരെയാണ് പുരി പ്രതിനിധീകരിച്ചത് എന്നു വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര ആവശ്യപ്പെട്ടു.

ഹര്‍ദീപ് പുരി 32 ഇമെയിലുകള്‍ എഴുതി. എപ്സ്റ്റീന്‍ 30 ഇമെയിലുകള്‍ അയച്ചു. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനു പിന്നാലെ തുടങ്ങി 2017 വരെ 14 കൂടിക്കാഴ്ചകളാണ് നടന്നത്. 2014 ജൂണില്‍ ഹര്‍ദീപ് പുരി ഏത് സ്ഥാനമാണ് വഹിച്ചത്, എപ്സ്റ്റീനുമായി പുരി എന്തടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഖേര ചോദിച്ചു. ബിജെപി നേതാവ് ഹര്‍ദീപ് പുരി നുണയാണ് പറയുന്നതെന്നും, കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


Read Previous

ഉപരോധങ്ങളും പുതിയ കരാറുകളും: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 80 ശതമാനത്തോളം കുറഞ്ഞു.

Read Next

ഓസ്‌ട്രേലിയൻ മാതൃകയിൽ ഇന്ത്യയും; 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം വരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »