ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടു വന്ന വോട്ടുകൊള്ള ആരോപണം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്ത് രാജ്യ വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച തോടെ സമ്മര്‍ദ്ദത്തിലായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേള നത്തില്‍ രാഹുലിന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാനായില്ല. വോട്ടര്‍മാരുടെ ഒപ്പമാണെന്ന് കാണിച്ച് വൈകാരികത മുതലെടുക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പു കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മീഷനോ വോട്ടര്‍മാരോ ഭയപ്പെടുന്നില്ലെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞത്.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ക്കൊപ്പമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഭരണ കക്ഷിയും പ്രതിപക്ഷവും തമ്മില്‍ വ്യത്യാസമില്ലെന്നും വോട്ടര്മാര്ക്കൊ പ്പമാണ് തങ്ങളെന്നുമുള്ള ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ഗൗരവമേറിയ പല ചോദ്യങ്ങള്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണ ത്തിന് ‘അമ്മമാരുടെയും പെണ്മക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകള്‍ തിരഞ്ഞെ ടുപ്പ് കമ്മിഷന് പങ്കിടണോ’ എന്ന വിചിത്രമായ മറുചോദ്യമാണ് ഗ്യാനേഷ് കുമാര്‍ മറുപടിയായി നല്‍കിയത്.
വോട്ടര്‍മാരുടെ ഫോട്ടോ പുറത്തു കാണിച്ചതും വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വലിയ ചര്‍ച്ചയായ തോടെയാണ് സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമോയെന്ന തരത്തില്‍ കമ്മീഷന്റെ സദാചാര പ്രഹസനം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു കോടിയിലധികം ജീവനക്കാര്‍, പത്ത് ലക്ഷത്തിലധികം ബൂത്ത് ലെവല്‍ ഏജന്റുമാര്‍, ഇരുപത് ലക്ഷത്തിലധികം സ്ഥാനാര്‍ഥികളുടെ പോളിങ് ഏജന്റുമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുന്നില്‍, ഇത്രയും സുതാര്യമായ ഒരു പ്രക്രിയയില്‍ ഏതെങ്കിലും വോട്ടര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ കഴിയുമോ എന്ന ചോദ്യവും കമ്മീഷന് ഉന്നയിച്ചു.
ചില വോട്ടര്‍മാര്‍ക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചുവെന്നും എന്നാല്‍ തെളിവ് ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളില്‍ ഉരുണ്ടുകളിച്ചുള്ള തിരഞ്ഞെ ടുപ്പ് കമ്മീഷന്റെ മറുപടി. തിരഞ്ഞെടുപ്പ് കമ്മീഷനോ മറ്റ് വോട്ടര്‍മാരോ ഇത്തരം വ്യാജ ആരോപണ ങ്ങളെ ഭയപ്പെടുന്നില്ലെന്നു ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ചുരുക്കത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച പല ആക്ഷേപങ്ങള്‍ക്കും കൃത്യമായ മറുപടി പറയാതെ വോട്ടര്‍മാരെ കൂട്ടുപിടിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയത്.
വോട്ട് ചോരി’ വിവാദത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് മ്മിഷനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ അതേ കാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് താക്കൂറിനോട് കമ്മീഷന് സത്യവാങ്മൂലം ചോദിക്കുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. വോട്ടര്‍പട്ടിക പരിഷ്കരണമെന്നാല്‍ ബിഹാറിലെ ജനതയില്‍നിന്ന് വോട്ടുകള്‍ മോഷ്ടിക്കുക എന്നാണര്‍ഥം. നേരത്തേ അവരിത് രഹസ്യമായി ചെയ്തു, ഇപ്പോള്‍ അത് പരസ്യമായി ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്നതെന്നു കെസി വേണുഗോപാല്‍ എംപി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുണ്ടായ ക്രമക്കേട് പുറത്തായതിലെ അസ്വസ്ഥതയും വെപ്രാളവുമാണ് വാര്‍ത്താസ മ്മേളനത്തിലുടനീളം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിരോധാഭാസത്തിന്റെയും വിചിത്ര ന്യായീകരണങ്ങളുടെയും ഘോഷയാത്രയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം. ബിജെപി കാര്യാലയത്തില്‍നിന്ന് എഴുതിത്തയ്യാറാക്കി നല്കിയ വെല്ലുവിളികളും ഭീഷണിയും മാത്രമാണ് കമ്മീഷന്റെ വാര്‍ത്താസമ്മളനത്തില്‍ പ്രതിഫലിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ എസ്ഐആര്‍ നടപടികള്‍ക്ക് ഇത്ര ധൃതി കാണിച്ചത് എന്തിന്? ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മഹാരാഷ്ട്രയില്‍ 70 ലക്ഷത്തിലധികം വോട്ടര്‍മാരുടെ അപ്രതീക്ഷിത വര്‍ധന എങ്ങനെ സംഭവിച്ചു? പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസത്തിനു ശേഷം നശിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചത് എന്തിന്? രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ മറുപടി പറയാതെ നിഷ്പക്ഷതയെ കുറിച്ച് പൊള്ളയായ അവകാശവാദം ഉന്നയിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. നടപടി ക്രമങ്ങള്‍ സുതാര്യതയുള്ളതാ ണെന്ന് പറയുന്ന കമ്മീഷന്, പിഴവുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധിയെ ഭീഷണി പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
