Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്തുകൊണ്ടാണ് സ്വര്‍ണ വില ഇത്രയും കൂടിയത്? ബാങ്കുകളുടെ പങ്കും ചെറുതല്ല


ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപയും കടന്ന് മുന്നേറ്റം തുടരുകയാണ്. ഒരു ലക്ഷം എന്ന റെക്കോഡ് തുകയിലേക്ക് എത്തുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു.

എന്നാലും ഒരു വര്‍ഷം കൊണ്ട് അരലക്ഷത്തില്‍ നിന്ന് ഒരു ലക്ഷം രൂപയിലേക്ക് സ്വര്‍ണത്തിന്റെ വിലയെത്തിയപ്പോള്‍ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് ഒരു സ്വപ്‌നമായി മാറിയിട്ടുണ്ട്. സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ വെള്ളിയും കരുത്ത് കാണിക്കുകയാണ്. സ്വര്‍ണത്തേക്കാള്‍ കൂടുതലാണ് ശതമാനക്കണക്കില്‍ വെള്ളിയുടെ വില കൂടുന്നത്.

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തിന്റെ വില കുത്തനെ കൂടുന്നതിന് ഒരു കാരണമാണ്. അടുത്ത വര്‍ഷം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കിടയില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് കുതിച്ചെത്തിയതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സ്വര്‍ണ വില ഔണ്‍സിന് 4,480 യുഎസ് ഡോളറിനു മുകളില്‍ പുതിയ റെക്കോഡിലെത്തി. ഈ വര്‍ഷത്തെ 50-ാംമത്തെ റെക്കോര്‍ഡാണിത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അന്താരാഷ്ട്ര തലത്തില്‍ വില വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വില കൂടിയാലും ആളുകളുടെ വാങ്ങല്‍ത്തോത് വര്‍ദ്ധിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നത് വളരെ കൂടിയിട്ടുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത് ഡോളറിന്റെ മൂല്യത്തെ ബാധിക്കുകയും സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിക്കുകയും അതുവഴി പ്രാദേശിക വിപണിയില്‍ വില ഉയരുകയും ചെയ്യുന്നു. ആഭ്യന്തര ഡിമാന്‍ഡ് ആണ് ഇന്ത്യയില്‍ കണ്ടുവരുന്ന മറ്റൊരു കാരണം. വിവാഹ സീസണുകളും ഉത്സവങ്ങളും ഇന്ത്യയില്‍ സ്വര്‍ണത്തിന് വന്‍ ഡിമാന്‍ഡ് സൃഷ്ടിക്കുന്നുണ്ട്.


Read Previous

വാങ്ങുന്നത് ഉപയോഗിക്കാനല്ല മറ്റൊരു കാര്യത്തിന് താങ്ങാനാകുന്ന വില, സാധാരണക്കാരന് പ്രിയം കൂടുന്നു

Read Next

വഴികാട്ടിയത് മത്സ്യതൊഴിലാളികൾ വിഴിഞ്ഞം തുറമുഖത്തിനടുത്ത് അപൂർവമായൊരു കണ്ടെത്തൽ,

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »