ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ല; വി ഡി സതീശന്‍, വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ പേജുകളും ഖണ്ഡികകളും സര്‍ക്കാര്‍ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്? പ്രതിപക്ഷ നേതാവിന്‍റെ അഞ്ചു ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട്.


തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ എന്തു കൊണ്ട് അന്വേഷണം നടത്തുന്നി ല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റക്കാരെ സര്‍ക്കാര്‍ ഒളിപ്പിക്കുന്നു. പേജുകള്‍ ആരെ രക്ഷിക്കാനാണ് വെട്ടിമാറ്റിയതെന്ന് വ്യക്തമാക്കണം. സിനിമ മേഖലയിലുള്ള എല്ലാവരേയം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ്. ഇതിന് സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളും സതീശന്‍ ഉന്നയിച്ചു.

പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍

കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്?

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176 (1) വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199 (സി) വകുപ്പും പോക്സോ ആക്ടിലെ 21 വകുപ്പും അനുസരിച്ച്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ പേജുകളും ഖണ്ഡികകളും സര്‍ക്കാര്‍ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്?

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കൊടും ക്രൂരതകള്‍ക്കൊപ്പം മയക്കുമരു ന്നിന്റേയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും അനിയന്ത്രിത ഉപയോഗവും അതുണ്ടാ ക്കുന്ന ഭീകരാവസ്ഥയെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു?

എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്?
ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലിൽ വളരാൻ അനുവദിക്കരുത്: രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്

Read Next

ബലാത്സംഗത്തിന് വധശിക്ഷ; 10 ദിവസത്തിനുള്ളില്‍ നിയമം കൊണ്ടുവരുമെന്ന് മമത ബാനര്‍ജി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »