Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്തസ്സും അഭിമാനവും കളഞ്ഞ് എന്തിന് പിണറായിയുടേയും കിങ്കരന്മാരുടേയും കീഴില്‍ ശ്വാസം മുട്ടണം?’; സിപിഐയെ സ്വാ​ഗതം ചെയ്ത് കെ സുധാകരന്‍


തിരുവനന്തപുരം: സിപിഐ തെറ്റു തിരുത്തി വന്നാല്‍ യുഡിഎഫില്‍ എടുക്കുന്നത് പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിമകളായി ഇടതുമുന്നണിയില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണം. എന്തിനാണ് അഭിമാനവും അന്തസ്സും കളഞ്ഞുകുളിച്ച് അടിമകളെപ്പോലെ, സിപിഎമ്മിന്റെയും പിണറായി വിജയന്റെ കിങ്കരന്മാരുടേയും കീഴില്‍ എന്തിന് ശ്വാസം മുട്ടണമെന്ന് കെ സുധാകരന്‍ ചോദിച്ചു.

കേരളത്തില്‍ രാഷ്ട്രീയ മണ്ഡലങ്ങള്‍ വേറേയില്ലേ. എന്തുകൊണ്ട് സിപിഐക്ക് സ്വതന്ത്രമായി നിന്നുകൂടാ. സിപിഐ പറയുന്നതല്ലാതെ, പ്രവര്‍ത്തന രംഗത്ത് എന്തുകൊണ്ടാണ് നില്‍ക്കാന്‍ ധൈര്യം കാണിക്കാത്തത്. അവര്‍ക്കും ചില ആശങ്കകള്‍ ഉണ്ടെന്ന് ഇപ്പോള്‍ തനിക്ക് തോന്നുന്നു. യുഡിഎഫിലേക്ക് സിപിഐ തെറ്റു തിരുത്തി വരുന്നുണ്ടെങ്കില്‍ ഞങ്ങള്‍ പരിഗണിക്കും. കെ സുധാകരന്‍ പറഞ്ഞു.

തിരുത്താന്‍ സിപിഐ തയ്യാറാണെങ്കില്‍, അവരെ യുഡിഎഫിലേക്ക് എടുക്കുന്നത് പാര്‍ട്ടി അടിയന്തരമായി ചര്‍ച്ച ചെയ്യും. രാഹുല്‍ഗാന്ധിയെക്കുറിച്ചൊക്കെ അവര്‍ പറഞ്ഞത് മനസ്സിന്റെയകത്ത് കത്തിജ്വലിക്കുന്നുണ്ട്. അതൊക്കെ തിരുത്തിയിട്ട് വരട്ടെ. അപ്പോള്‍ നമുക്ക് ആലോചിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. പി വി അന്‍വര്‍- പിറണായി വിജയന്‍ ആരോപണ പ്രത്യാരോപണ വിവാദങ്ങള്‍ക്കിടെയാണ് സിപിഐയെ ക്ഷണിച്ച് കെ സുധാകരന്‍ രംഗത്തു വന്നത്.


Read Previous

ഗംഗാവലിയില്‍ കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളല്ല; ഡ്രഡ്ജര്‍ കരാര്‍ നാളെ അവസാനിക്കും

Read Next

പുഴുക്കുത്തുകളല്ല, അവരെ തുറന്നുകാട്ടിയ അൻവറാണ് ഇനി അനുഭവിക്കാൻ പോകുന്നത്’ അൻവറിനെ പിന്തുണച്ചും എതിർത്തും കമന്റുകള്‍, സൈബർ പോരാളികള്‍ രംഗത്ത്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »