ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കടല്‍ത്തീരത്ത് ആരുടെയും സൗകര്യം നോക്കാതെ, കാമറ കണ്ണുകളെ പേടിക്കാതെ സ്വതന്ത്രമായി, സുരക്ഷിതമായി ബിക്കിനിയിട്ട് നടക്കണം, ഒരു ഭാര്യ സ്നേഹമയിയായ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഈ ‘നിസാരകാര്യം’. ഒട്ടും താമസിച്ചില്ല. ഭാര്യയുടെ ആഗ്രഹ സാധിക്കാന്‍ ഒരു ദ്വീപ് തന്നെ വിലയ്ക്കു വാങ്ങി നല്‍കിയിരിക്കുകയാണ് സ്നേഹനിധിയായ ആ ഭര്‍ത്താവ്. ദുബായ് സ്വദേശിയായ സോദി അല്‍ നദക് എന്ന് ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉടമയായ യുവതിയാണ് ഭര്‍ത്താവ് തനിക്കു നല്‍കിയ സമ്മാനത്തെക്കുറിച്ച് വിഡിയോ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്നത്.
കോടീശ്വരനായ ജമാല്‍ അല്‍ നദക് എന്ന ബിസിനസുകാരനാണ് ഇരുപത്തിയാറുകാരി യായ സോദിയുടെ ഭര്‍ത്താവ്. താനൊരു ‘മുഴുവന്‍ സമയ വീട്ടമ്മ’ എന്നാണ് ബ്രിട്ടീഷു കാരി കൂടിയായ സോദി സ്വയം പരിചയപ്പെടുത്തുന്നത്. ഭര്‍ത്താവുമൊത്തുള്ള ഒട്ടേറെ വിഡിയോകള്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ ഇത് ഒന്നു കണ്ടുകളയാ എന്ന് ആരു വിചാരിക്കണ്ട. എവിടെയാണ് ഈ ദ്വീപ് വാങ്ങിയതെന്ന് സോദി വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യതയും സുരക്ഷിതത്വവും കണക്കിലെടുത്താണ് ഇക്കാര്യം പുറത്തുപറയാത്തതെന്ന് അവര്‍ പറയുന്നു. 50 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് തന്റെ ഭര്‍ത്താവ് ഏഷ്യയിലൊരിടത്ത് ഈ ദ്വീപ് വാങ്ങിയിരി ക്കുന്നത് എന്ന് മാത്രമാണ് സോദി വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. റീലില്‍ ഒരു വിമാനയാത്രയും ദ്വീപിന്റെ ചെറിയൊരു ഭാഗവും കാണാം.
മിക്ക വിഡിയോകളിലും അത്യാഢംബരം നിറഞ്ഞ ഇവരുടെ ജീവിതരീതികളാണ് സോദി കാട്ടിത്തരുന്നത്. ഭര്‍ത്താവുമൊത്തുള്ള യാത്രകള്‍, അവധിയാഘോഷം, ഷോപ്പിങ്, ഭക്ഷണം തുടങ്ങിവയെല്ലാം സോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവ യ്ക്കാറുണ്ട്. ആ ലിസ്റ്റില്‍ അവസാനമായെത്തിയതാണ് ദ്വീപിന്റെ റീല്‍.
ഒരാഴ്ചകൊണ്ട് ഇരുപത് ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്. സുരക്ഷിത സമ്പാദ്യം എന്ന നിലയിലാണ് ദ്വീപ് വാങ്ങിയതെന്ന് പിന്നീട് സോദി പ്രതികരിച്ചു. ‘കടല്‍ത്തീരത്ത് ഞാന്‍ സുരക്ഷിതയായിരിക്കണം എന്ന് എന്റെ ഭര്‍ത്താവിന് നിര്‍ബദ്ധമുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് ഈ ദ്വീപ് ഞങ്ങള്‍ വാങ്ങിയത്’ സോദി പറഞ്ഞു.