Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെണ്‍കുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം, ക്രൂര മര്‍ദനം; അങ്കമാലിയില്‍ ഭര്‍ത്താവിനെതിരെ കേസ്


കൊച്ചി: അങ്കമാലിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് യുവതിക്ക് ഭര്‍ത്താവിന്റെ പീഡനം. പെണ്‍കുട്ടിയുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ഭാര്യയുടെ പരാതിയില്‍ അങ്കമാലി പൊലീസ് കേസെടുത്തു.

29 കാരിയാണ് പരാതി നല്‍കിയത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരുവര്‍ഷത്തോളം പ്രശ്‌നങ്ങളില്ലാതെ പോയെങ്കിലും പെണ്‍കുഞ്ഞ് പിറന്നതിന് ശേഷം നാല് വര്‍ഷത്തോളം യുവതി കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങി വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ചികിത്സയ്ക്കായി എത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയങ്ങളാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. പിന്നാലെ യുവതി പൊലീസിന് പരാതി നല്‍കുകയായിരുന്നു.

ഗാര്‍ഹിക പീഡനത്തിന് അപ്പുറത്ത് ജനിച്ച കുട്ടി പെണ്‍കുഞ്ഞാണെന്ന് ആരോപിച്ചായിരുന്നു പീഡനം എന്നാണ് പരാതിയില്‍ പറയുന്നത്. 2021 ജൂണ്‍ മുതല്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ആരോപി ക്കുന്നത്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരി ക്കുന്നത്.


Read Previous

ഇങ്ങനെ ജീവിക്കാന്‍ സാധ്യമല്ല, ഞങ്ങള്‍ നാലുപേര്‍ പോകുന്നു’; മറ്റു രണ്ടുപേര്‍ ആരെല്ലാം?, വിദ്യാര്‍ഥിനികളുടെ കുറിപ്പില്‍ അന്വേഷണം

Read Next

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു, ടിസിക്ക് അപേക്ഷിച്ച് രക്ഷിതാക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »