
റിയാദ് : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷസിന്റെ സൗദി ചാപ്റ്ററിന് തുടക്കമായി. പ്രവാസികൾക്കിടയിൽ എഴുത്തും വായനയും സജീവമാക്കുയും സാംസ്കാരിക സാഹിത്യ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ലക്ഷ്യം വെച്ചുള്ള സൗദി ഘടകത്തിന്റെ ഉത്‌ഘാടനം തലസ്ഥാന നഗരിയായ റിയാദിൽ കെപിസിസി ജന സെക്രട്ടറിയും പിയദർശനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ അഡ്വ: പഴകുളം മധു നിർവഹിച്ചു.
കെട്ട് കഥകളും, നിർമ്മിത ചരിത്രങ്ങളും പ്രചരിപ്പിച്ചു അത് പൊതുബോധമാക്കി മാറ്റാനുള്ള സംഘപരിവാർ ശ്രമത്തെ ചെറുത്ത് തോൽപിക്കാൻ എഴുത്തും വായനയും ഉൾപ്പടെയുള്ള എല്ലാ സൃഷിടിപരമായ ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ടെന്ന് അഡ്വ: പഴകുളം മധു പറഞ്ഞു.ജനാതിപത്യ ഇന്ത്യയിൽ എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യം നഷപെട്ടു കൊണ്ടിരിക്കുകയാണ്. കൂലി എഴുത്തുകാരെ വെച്ച് വ്യാജ ചരിത്രം നിർമിച്ച് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വ്യാപകമാണ്. വിലകൊടുത്താൽ കിട്ടാത്ത എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും അധികാരവും മസിൽ പവറും ഉപയോഗിച്ച് ഭീഷണപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഇത്തരം ഘട്ടങ്ങളിൽ മതേതര-ജനാധിപത്യ വിശ്വാസികൾ ഒറ്റ ചേരിയിൽ ഉറച്ചു നിന്ന് ഉച്ചത്തിൽ ചരിത്രം വിളിച്ചു പറയാനും എഴുതാനും ധൈര്യപ്പെടണം. നിർഭയമായി എഴുതാനും സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താനുമുള്ള വേദിയാണ് പ്രിയദർശിനി പബ്ലിക്കേഷൻ ഉറപ്പ് തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി കോഡിനേറ്റർ നൗഫൽ പാലക്കടൻ അധ്യക്ഷനായ ചടങ്ങിൽ കെപിസിസി ജന:സെക്രട്ടറി പി യ സലിം, ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള,നാഷണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ വൈസ് പ്രസിഡണ്ട് സലിം കളക്കര , സെൻട്രൽ കമ്മറ്റി ജന: സെക്രട്ടറി ഫൈസൽ ബാഹസ്സൻ,എന്നിവർ ആശംസകൾ അറിയിച്ചു.
പ്രിയദർശിനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം ഹനീഫ റാവുത്തർ അഡ്വ : പഴകുളം മധുവിനും ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞികുമ്പള അഡ്വ: പി എ സലീമിനെയും ഷാൾ അണിയിച്ചു വേദിയിൽ സ്വീകരിച്ചു. അക്കാദമിക് കൗൺസിൽ അംഗങ്ങളായ റഷീദ് കൊളത്തറ സ്വാഗതവും, അഡ്വ: അജിത് നന്ദിയും പറഞ്ഞു.