ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തും; ഖലിസ്ഥാന്‍ ഭീഷണി


ന്യൂഡല്‍ഹി: ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരസംഘടനയുടെ ഭീഷണി. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് മാതൃകയിലുള്ള ആക്രമണം ഉണ്ടാകുമെന്നാണ് ഗുര്‍പത്‌വന്ത് സിങ് പറയുന്നത്. പഞ്ചാബില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും, ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിക്കണമെന്നും പന്നൂന്‍ ആവര്‍ത്തിച്ചു.

പഞ്ചാബിലെ സാഹചര്യങ്ങളും പലസ്തീനും ഇസ്രായേലും തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷവും തമ്മില്‍ സമാനതകളുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ പഞ്ചാബിന് മേലുള്ള നിയന്ത്രണം തുടര്‍ന്നാല്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് പന്നൂന്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുമെന്നും, നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. പന്നൂനെ ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.


Read Previous

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി; സമാധാന ശ്രമങ്ങള്‍ തുടരുന്നു; പലസ്തീന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയെ ഫോണില്‍ ബന്ധപ്പെട്ടു; ഈജിപ്ത്, ജോര്‍ദാന്‍ ഭരണാധികാരികളുമായും എംബിഎസ് സംസാരിച്ചു.

Read Next

സര്‍ക്കാര്‍ എന്നെ തടയുന്നു’; രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം, വാഹനവ്യൂഹം തടഞ്ഞു, യാത്ര ഹെലികോപ്റ്ററില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »