പ്രിയങ്കയെ നേരിടാൻ വയനാട്ടിൽ ഖുശ്ബു വരുമോ? ബിജെപിയുടെ അന്തിമപട്ടികയിൽ താരസുന്ദരിയും


കൽപ്പറ്റ: വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഖുശ്ബു എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയോട് എതിരിടാൻ താരത്തെ ഇറക്കാനാണ് ബിജെപി നീക്കം. ബിജെപിയുടെ അന്തിമപട്ടികയിൽ താരം ഇടംപിടിച്ചതായാണ് വിവരം.

തൃശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. എന്നാൽ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല എന്നാണ് ഒരു മാധ്യമത്തോട് ഖുശ്ബു പ്രതിക രിച്ചത്. നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.

രാഹുൽ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയാണു കോൺഗ്രസിനായി മത്സരിക്കുന്നത്. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് ഇടതു സ്ഥാനാർഥി.


Read Previous

ഒരു കാലത്ത് എന്നേ സപ്പോർട്ട് ചെയ്തിരുന്നവർ ഇന്ന് ചീത്ത വിളിക്കുന്നു, ഈ വെറുപ്പിൽ പതറില്ല’: കുറിപ്പുമായി ഡോ സൗമ്യ സരിൻ

Read Next

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »