Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, കാരണം..’: റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് സോണിയ ഗാന്ധിയുടെ കത്ത്


റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കു ന്നില്ലെന്ന് സോണിയ ജനങ്ങളെ അഭിസംബോധന ചെയ്‌തെഴുതിയ കത്തിലൂടെ അറിയിച്ചു. രാജ്യസഭയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ നന്ദി അറിയിക്കുന്നത്. 2004 മുതല്‍ ലോക്സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിച്ച് വരികയായിരുന്നു സോണിയ ഗാന്ധി.

ഭര്‍ത്താവ് രാജീവ് ഗാന്ധി ഭര്‍തൃമാതാവ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും നഷ്ടപ്പെട്ട ശേഷം ആളുകള്‍ ആലിംഗനം ചെയ്തതെങ്ങനെയെന്നും അനുസ്മരിച്ചു. ‘റായ്ബറേലി യിലെ ഞങ്ങളുടെ കുടുംബത്തിന്റെ വേരുകള്‍ വളരെ ആഴത്തിലുള്ളതാണ്. പഴയതുപോലെ ഭാവിയിലും നിങ്ങള്‍ എനിക്കും എന്റെ കുടുംബത്തിനും ഒപ്പം നില്‍ക്കുമെന്ന് എനിക്കറിയാം. എന്റെ ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല’, സോണിയ കത്തില്‍ പറഞ്ഞു.

ബുധനാഴ്ച സോണിയാ ഗാന്ധി രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് രാജ്യസഭാ തിരഞ്ഞെടു പ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മറ്റ് കോണ്‍ ഗ്രസ് നേതാക്കളും സോണിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. 77 കാരിയായ സോണിയ രാജസ്ഥാനില്‍ നിന്ന് ആദ്യമായാണ് ഉപരിസഭയിലെത്തുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഏപ്രിലില്‍ ഒഴിവു വരുന്ന സീറ്റിലേക്കാണ് സോണിയ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്നത്.

ബുധനാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ച 10 സ്ഥാനാര്‍ത്ഥികളില്‍ കര്‍ണാടകയില്‍ നിന്ന് മത്സരിച്ച പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കനും ഹിമാചല്‍ പ്രദേശിലെ ഏക സീറ്റില്‍ നിന്ന് അഭിഭാഷകന്‍ അഭിഷേക് സിംഗ്വിയും തെലങ്കാനയില്‍ നിന്ന് രേണുക ചൗധരിയും ഉള്‍പ്പെടുന്നു. .

നേരത്തെ സോണിയ ഗാന്ധിയുടെ രാജ്യസഭയിലേക്കുള്ള മാറ്റത്തില്‍ കോണ്‍ഗ്രസിനെ ബിജെപി കടന്നാക്രമിച്ചിരുന്നു. അമേഠിക്ക് ശേഷം റായ്ബറേലിയിലും കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന്റെ സൂചനയാണിതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് ശക്തികേന്ദ്രമെന്ന് വിളിച്ചിരുന്ന സീറ്റില്‍ നിന്നുള്ള എംപിയായ സോണിയാ ഗാന്ധിയുടെ പാര്‍ലമെന്റിന്റെ ഉപരിസഭയിലേ ക്കുള്ള മാറ്റം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇതിനെ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിതമായ സീറ്റായി കോണ്‍ഗ്രസ് കണക്കാക്കിയിരുന്നു. 2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പു കളില്‍ മോദി തരംഗമുണ്ടായിട്ടും ബിജെപിക്ക് ഈ സീറ്റ് നേടാനായില്ല. ഇന്ദിരാ ഗാന്ധിയും ഫിറോസ് ഗാന്ധിയും ഈ സീറ്റില്‍ നിന്നുള്ള എംപിമാരായിട്ടുണ്ട്. സോണിയ ഗാന്ധി തന്നെ തുടര്‍ച്ചയായി അഞ്ച് തവണ ഈ മണ്ഡലത്തില്‍ നിന്ന് എംപിയാണ്.


Read Previous

തുവര പരിപ്പ് 112 രൂപ, ഉഴുന്ന് 95, അരി 30, വെളിച്ചെണ്ണ അരലിറ്റര്‍ 55… ; സപ്ലൈകോ സബ്‌സിഡി ഉത്പന്നങ്ങളുടെ പുതിയ വില ഇങ്ങനെ

Read Next

ജിസിസിയിലെ ഏറ്റവും കുറഞ്ഞ ഇന്ധനവില കുവൈറ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »