ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍. 2029ല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കും. തോല്‍വി മുന്നില്‍ കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി ഉറപ്പായും മത്സരിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. എല്ലാം പറയുന്നത് കേട്ട് എടുത്ത് ചാടാന്‍ ഇനി ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം, കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് എ കെ ബാലന്‍ പറഞ്ഞു. ചതിയന്മാരുടെ പാര്‍ട്ടിയില്‍ നില്‍ക്കണോയെന്ന് മുരളീധരന്‍ പരിശോധി ക്കണം. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരന്‍ തെളിയിക്കണ മെന്നും ബാലന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്ത് വരുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.