ഇന്ത്യയില്‍ സംവരണം എന്ന് അവസാനിപ്പിക്കും?; ഉത്തരം നല്‍കി രാഹുല്‍ ഗാന്ധി


വാഷിങ്‌ടൺ: നീതിയുക്തമായ ഒരു ഇടമായി ഇന്ത്യ മാറുമ്പോള്‍ മാത്രമേ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ലെന്നും രാഹുല്‍ പറഞ്ഞു. ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളോട് സംസാരിക്കവെയാണ് രാഹുലിന്‍റെ വാക്കുകള്‍.

‘നീതിയുക്തമായ ഒരിടമായി ഇന്ത്യ മാറുമ്പോള്‍ മാത്രമേ സംവരണം ഇല്ലാതാക്കു ന്നതിനെ കുറിച്ച് ഞങ്ങൾ ചിന്തിക്കൂ. എന്നാല്‍ ഇന്ത്യ അങ്ങനെയല്ല’ സംവരണം ഇനിയും എത്രകാലം തുടരുമെന്ന ചോദ്യത്തോടായിരുന്നു രാഹുലിന്‍റെ പ്രതികരണം.

“നിങ്ങൾ സാമ്പത്തിക കണക്കുകൾ നോക്കുമ്പോൾ, ആദിവാസികൾക്ക് 100 രൂപയിൽ 10 പൈസയും ദലിതർക്ക് 100 രൂപയിൽ 5 രൂപയും ഒബിസിക്ക് സമാനമായ സംഖ്യയുമാണ് ലഭിക്കുന്നത്. എന്നാല്‍ ഇതിലെ വസ്‌തുത അവർക്ക് ഒരു കാര്യത്തിലും പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ്.

ഇന്ത്യയിലെ ഓരോ ബിസിനസുകാരന്‍റേയും പട്ടിക പരിശോധിക്കൂ. ഞാൻ അത് ചെയ്തിട്ടുണ്ട്. അതിൽ ഒരു ആദിവാസി ഗോത്രത്തിൽപ്പെട്ടവരുടേയോ, ദലിതരുടേയോ പേര് കാണില്ല. എന്നാൽ ഏറ്റവും മികച്ച 200 പേരിൽ ഒരു ഒബിസി ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഇന്ത്യയുടെ 50 ശതമാനമാണ്”- രാഹുല്‍ പറഞ്ഞു.

“തങ്ങള്‍ എന്ത് തെറ്റാണ് ചെയ്‌തതെന്നും എന്തിന് ശിക്ഷിക്കപ്പെടുന്നുവെന്നും പറയുന്ന സവര്‍ണ ജാതിയിൽ നിന്നുമുള്ള ധാരാളം ആളുകളുണ്ട്. എനിക്ക് പറയാനുള്ളത്, അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കൂ എന്നാണ്. നമ്മുടെ രാജ്യത്തിൻ്റെ ഭരണത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കൂ.

എല്ലാ ബഹുമാനത്തോടും കൂടി ഞാന്‍ മറ്റൊരു കാര്യം കൂടി പറയട്ടെ, നിങ്ങളാരും ഒരിക്കലും അദാനിയോ അംബാനിയോ ആകാൻ പോകുന്നില്ലെന്ന് ഞാൻ കരുതുന്നു. അതിനു കാരണമുണ്ട്. നിങ്ങൾക്ക് കഴിയില്ല. കാരണം ആ വാതിലുകൾ അടഞ്ഞിരി ക്കുന്നു. അതിനാല്‍ പൊതു വിഭാഗത്തിലുള്ള ആളുകളോട് ആ വാതിലുകള്‍ തുറക്കുക എന്നതാണ് ഞാന്‍ പറയുന്നത്” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചോദിച്ചപ്പോൾ, ബിജെപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ പ്രതികരിക്കൂ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ സഖ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സഖ്യ ത്തിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പല കാര്യങ്ങ ളിലും യോജിപ്പുണ്ടെന്നും ഗാന്ധി പറഞ്ഞു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെട ണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം അന്വേഷണ സംഘത്തിന് കൈമാറണം; ഉത്തരവിട്ട് ഹൈക്കോടതി

Read Next

കുതിരപ്പന്തയത്തില്‍ ചരിത്രമെഴുതി മലപ്പുറംകാരി നിദ; ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയകരമായി ഫിനിഷ്ചെയ്‌ത ആദ്യ ഇന്ത്യന്‍ താരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »