Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏഴ് വർഷത്തെ ഐവിഎഫ് ചികിൽസകൾക്കൊടുവിലാണ് ബയൂക്ക് ഗർഭിണിയായത്; മക്കളെ കാണാതെ മരിക്കേണ്ടി വരുമോ? ഗാസ-ഇസ്രായേൽ യുദ്ധത്തിനിടെ നെഞ്ചുരുകി ഒരമ്മ കാത്തിരിക്കുന്നു


ഇസ്രയേൽ-ഗാസ യുദ്ധം നിരവധി കുടുംബങ്ങളെയാണ് അനാഥരാക്കിയത്. യുദ്ധ മുഖത്തുനിന്നും കരളലിയിക്കുന്ന വാർത്തകളും ചിത്രങ്ങളുമാണ് ദിവസവും പുറത്തു വരുന്നത്. മൂന്നു കുഞ്ഞുങ്ങൾക്കു ജന്മം നൽകിയശേഷം അവരെ വിട്ടുപിരിയേണ്ടിവന്ന ദുരിത കഥയാണ് 26 കാരിയായ ഹനാനെ ബയൂക്കിന് പറയാനുള്ളത്. ഒരു വർഷമാകാ റായിട്ടും തന്റെ മക്കളെ ഒന്നു കാണാൻ ബയൂക്കിന് കഴിഞ്ഞിട്ടില്ല. മക്കൾക്ക് ഒരു വയസ് അടുക്കാറാകുമ്പോൾ അവരെയൊന്നു കാണാൻ കഴിയാതെ താൻ മരിച്ചു പോകുമോയെന്ന ഭയമാണ് ബയൂക്കിനുള്ളത്.

2023 ഓഗസ്റ്റ് 24 നാണ് നജൗവ, നൂർ, നജ്മെഹ് എന്നീ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനുപിന്നാലെ ബയൂക്കിന് പലസ്തീനിലേക്ക് മടങ്ങേണ്ടിവന്നത്. അവളുടെ ഇസ്രായേലി യാത്രാ പെർമിറ്റ് കാലഹരണപ്പെട്ടതായിരുന്നു മടങ്ങാൻ കാരണം. ഏഴ് വർഷത്തെ ഐവിഎഫ് ചികിൽസകൾക്കൊടുവിലാണ് ബയൂക്ക് ഗർഭിണിയായത്. പ്രസവത്തിനായി ഗാസയിൽനിന്നും കിഴക്കൻ ജറുസലേമിലെ അൽ-മഖാസെദ് ആശുപത്രിയിൽ പോകാൻ അവൾക്ക് അനുമതി ലഭിച്ചു. പ്രസവം കഴിഞ്ഞ് കഷ്ടിച്ച് ഒന്നര മണിക്കൂർ മാത്രമാണ് ബയൂക്കിന് തന്റെ കുഞ്ഞുങ്ങളെ കാണാനായത്. അവളുടെ പെർമിറ്റ് കാലഹരണപ്പെട്ടതോടെ ആശുപത്രി അധികൃതർ അവിടെനിന്നും പോകാൻ ആവശ്യപ്പെട്ടു.

ഒക്ടോബർ ആദ്യം ബയൂക്ക് മക്കളുടെ അടുത്തേക്ക് മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ അപ്പോഴേക്കും ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. രണ്ട് ദിവസ ത്തിന് ശേഷം ഒക്ടോബർ 5-ന് അവൾ പുതിയ എക്സിറ്റ് പെർമിറ്റിന് അപേക്ഷിച്ചു വെങ്കിലും ഗാസയിൽ നിന്ന് ഇസ്രായേലിലേക്കുള്ള ഒരേയൊരു എൻട്രി പോയിന്റായ എറെസ് ടെർമിനലിൽ ഹമാസ് കമാൻഡോകൾ സ്ഫോടനം നടത്തി. ഇതോടെ യാത്ര തടസപ്പെട്ടു.

”എഴുവർഷം കാത്തിരുന്ന് കിട്ടിയ മക്കളാണ്. അവരെയോർത്ത് ഇവിടെയിരുന്ന് കരയാ നല്ലാതെ വേറൊന്നിനും എനിക്കിപ്പോൾ കഴിയുന്നില്ല. എന്റെ പെൺമക്കളെ ഒരിക്കൽ പോലും ഒന്നുമ്മ വയ്ക്കാൻ കഴിഞ്ഞിട്ടില്ല. മരിക്കുന്നതിന് മുമ്പ് ഗാസയിൽ പോയി അവരെയെനിക്ക് തിരികെ കൊണ്ടുവരണം.” ബയൂക്ക് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. പക്ഷേ പിന്നീട് ഞാൻ സ്വയം നിയന്ത്രിക്കുകയും, യുദ്ധഭൂമി യിൽനിന്ന് അവർ അകലെയായിരിക്കുന്നതാണ് നല്ലതെന്ന് എന്നോട് തന്നെ പറയുകയും ചെയ്യും. പക്ഷേ അപ്പോഴും അമ്മ ആരെന്ന് അറിയാതെ എന്റെ മക്കൾക്ക് വളരേണ്ടി വരുമോയെന്ന ഭയമുണ്ട്, ബയൂക്ക് പറയുന്നു.


Read Previous

പ്രതി നുണപരിശോധന ആവശ്യപ്പെട്ടത് എന്തിന്? മൃതദേഹം കണ്ടെത്തിയ ഹാളിൽ രണ്ട് പിജി ഡോക്ടര്‍മാരുടെ വിരലടയാളങ്ങളും

Read Next

ലോകമെങ്ങും അലയൊലികൾ സൃഷ്ടിച്ച ‘മീടൂ’വിൽ കേന്ദ്രമന്ത്രിയെ രാജിവയ്പ്പിച്ച സിപിഎമ്മിന് രഞ്ജിത്തിൻ്റെ രാജി വേണ്ട; ഇരട്ടനീതി ഇതാദ്യമല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »