ലോകത്തിലാദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചു


ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരിക്കെതിരെ ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു ചരിത്രത്തില്‍ സ്ഥാനം പിടിച്ച ലണ്ടനില്‍ നിന്നുള്ള 81 വയസ്സുക്കാരന്‍ വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ മെയ് 25 ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വില്യം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കൊവെന്‍ട്രി ആന്റ് വാര്‍വിക്കഷെയറില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചത്. ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഫൈസര്‍ വാക്‌സിനാണ് ഇയാള്‍ക്ക് ലഭിച്ചത്. വില്യം അന്തരിച്ച വിവരം കവന്‍ട്രി കൗണ്‍സിലര്‍ ജെയ്ന്‍ ഇന്നീസ് ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോവിഡുമായി ബന്ധപ്പെട്ടായിരുന്നില്ല മരണമെന്നും കൗണ്‍സിലര്‍ പറഞ്ഞു. വാക്‌സിന്‍ ആദ്യമായി സ്വീകരിച്ച ആശുപത്രിയില്‍ വെച്ചാ യിരുന്നു വില്യം അന്തരിച്ചത്.

റോള്‍സ് റോയ്‌സിലെ ഉദ്യോഗസ്ഥനായിരുന്നു-അതോടൊപ്പം ഹരീഷ് കൗണ്‍സിലറുമായിരുന്നു. ഭാര്യയും രണ്ടു മക്കളും ജീവിച്ചിരിക്കുന്ന വെസ്റ്റ് മിഡ്‌ലാന്റ് ലേബര്‍ ഗ്രൂപ്പ് ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വില്യം ഷേയ്ക്ക് സ്പിയറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.


Read Previous

പ്രവാസികളുടെ മടക്കവും വാക്സിനേഷനും: ആശങ്കകൾ പരിഹരിക്കണം: ഡോ: അബ്ദുല്‍ അസീസ്‌ സുബൈര്‍ കുഞ്ഞ്

Read Next

അമേരിക്കയിലെ അമ്പതുശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് വൈറ്റ് ഹൗസ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »