വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ് പ്രചാരണ സംഗമം.


റിയാദ്: മനുഷ്യർ നേരിടുന്ന പ്രസ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ ഇസ്‌ലാമിക അധ്യാപനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്, വ്യക്തി കുടുംബം സമൂഹം തുടങ്ങിയ സംവിധാനങ്ങളിൽ ഉണ്ടാകുന്ന അധാർമ്മിക പ്രവണതകളും അനീതിയും സമൂഹ ത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ധാർമ്മിക ബോധ്യങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികൾക്ക് പ്രായോഗിക പരിഹാരം കാണാൻ സാധിക്കു കയുള്ളൂ എന്ന് വിസ്‌ഡം ഇസ്‌ലാമിക് കോണ്ഫറന്സിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ സംഗമം അഭിപ്രായപ്പെട്ടു.

മുജാഹിദ് പ്രസ്ഥാനത്തിൻറെ ഫാസിസ്സ് കാലത്തെ ജനാധിപത്യ വിശ്വാസികളുടെ കടമ, യുവത്വം കടമ നിർവ്വഹിക്കുന്നുവോ, മതനിരാസവും ലിബറലിസവും ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ, ഏകദൈവ ആരാധനയും പൗരോഹിത്യ ചൂഷണങ്ങളും,  നവോഥാന ശ്രമങ്ങൾ,  ധാർമ്മിക കുടുംബത്തിൻറെ അനിവാര്യത തുടങ്ങി  വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് ഫെബ്രുവരി 12 ഞായർ കോഴിക്കോട് കടപ്പുറത്ത് നടക്കും.

ബത്ഹ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രചാരണ സംഗമത്തിൽ ആർ.ഐ.സി.സി ചെയർമാൻ ഉമർഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ചു. അബ്ദുള്ള അൽ ഹികമി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ആരിഫ് കക്കാട് തുടങ്ങിയവർ സംസാരിച്ചു.


Read Previous

ദാസൻ കൃഷ്ണനും, അലവിക്കും കേളി യാത്രയയപ്പ് നൽകി

Read Next

സൗദി ലുലു ഹൈപ്പർമാർക്കറ്റില്‍ തായ് ഫെസ്റ്റിവലിന് തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »