Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉറച്ച ചുവടോടെ: പ്രവാസി സുരക്ഷയൊരുക്കി റിയാദ് ഒഐസിസി ; പദ്ധതിക്ക് തുടക്കമായി


റിയാദ്: അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും ഏതൊരു മലയാളി പ്രവാസിക്കും സുരക്ഷയൊരുക്കി പദ്ധതിയുമായി മുന്നോട്ട് റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിക്ക് ബത്ഹ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന അംഗത്വ ഫോറത്തിന്റെ വിതരണോത്ഘാടനം സുരക്ഷാ പദ്ധതി കൺവീനർ നവാസ് വെള്ളിമാട്കുന്ന് ഒ.ഐ.സി.സി സീനിയർ നേതാവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ രഘുനാഥ് പറശ്ശിനിക്കടവിന് നല്‍കികൊണ്ട് കൊണ്ട് തുടക്കം കുറിച്ചു.

പ്രവാസി സുരക്ഷാപദ്ധതിയുടെ അംഗത്വ ഫോറത്തിന്റെ വിതരണോത്ഘാടനം സുരക്ഷാ പദ്ധതി കൺവീനർ നവാസ് വെള്ളിമാട്കുന്ന് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ രഘുനാഥ് പറശ്ശിനിക്കടവിന് നല്‍കികൊണ്ട് തുടക്കം കുറിക്കുന്നു

സൗദിയിൽ സ്ഥിരമായി താമസിക്കുന്ന ഇഖാമയുള്ള (താമസരേഖ) ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നതാണ്, ഒരു വർഷമാണ് ഈ പദ്ധതിയുടെ കാലാ വധി നിശ്ചയിച്ചത്. എന്നാൽ ഈ പദ്ധതിയുടെ തുടക്കമായത് കൊണ്ട് ഈ വർഷം 2024 ഏപ്രിൽ ഒന്ന് മുതൽ 2024 ഡിസംബർ 31 വരെ ഒൻപത് മാസത്തെ പദ്ധതിയുടെ കാലാവധിയാണ് ഉണ്ടായിരിക്കുക. തുടർന്ന് വരുന്ന ഓരോ ഘട്ടങ്ങളിലും പന്ത്രണ്ട് മാസത്തെ കാലാവധി വീതം ഉണ്ടായിരിക്കുന്നതുമാണ്.

ചടങ്ങിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ,വൈസ് പ്രസിഡന്റുമാരായ അമീർ പട്ടണത്ത്, ബാലുക്കുട്ടൻ,സജീർ പൂന്തറ, ജനറൽ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപ്പള്ളി, സക്കീർ ദാനത്ത്, സെക്രട്ടറി ഷാനവാസ്‌ മുനമ്പത്ത്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, നാഷണൽ,സെൻട്രൽ കമ്മിറ്റി നിർവ്വാഹക സമിതി അംഗങ്ങളായ സലീം അർത്തിയിൽ, നാസർ മാവൂർ, മുസ്തഫ പാലക്കാട്, ജില്ലാ പ്രസിഡന്റുമാരായ,സിദ്ദിഖ് കല്ലുപറമ്പൻ, ഷഫീക് പുറക്കുന്നിൽ, വിൻസെന്റ് ജോർജ്, ഹർഷാദ് എം.ടി, ശരത്‌ സ്വാമിനാഥൻ, വിവിധ ജില്ലാ ഭാരവാഹി കളായ മോഹൻദാസ് വടകര, അലക്സ് കൊട്ടാരക്കര, വഹീദ് വാഴക്കാട്,ജംഷിദ് തുവ്വൂർ,ഷഹീർ കോട്ടക്കാട്ടിൽ,സൈനുദ്ധീൻ പട്ടാമ്പി,സാബു കൊല്ലം, നിഹാസ് ഷരീഫ്, ഷാൻ പള്ളിപ്പുറം, മൊയ്തു മണ്ണാർക്കാട്, മുമ്പിൻ മാത്യു കോട്ടയം എന്നിവർ സന്നിഹിതരായിരുന്നു


Read Previous

കനേഡിയൻ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടു´: കാനഡ രഹസ്യന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

Read Next

മുൻ കൗൺസിലർ സിന്ധുവിനു സഹായ ഹസ്തം കൈമാറി റിയാദ് കൊല്ലം ജില്ല ഒ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »