ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ ശ്രമം. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. ദിയാധനം കൈമാറുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് റിപ്പോർട്ടു കൾ. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നത്. സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട് ഇടപെടൽ നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചതോടെ ഒരാഴ്ച മാത്രമാണ് ഇനി മോചനശ്രമങ്ങൾക്കായി ഉള്ളത്. നിലവിൽ, നിമിഷപ്രിയയ്ക്കായി നയതന്ത്ര തലത്തിൽ ഉൾപ്പടെ നടന്ന ശ്രമങ്ങൾ ഒന്നും വിജയം കണ്ടിട്ടില്ല. ദിയാധനം നൽകി മോചനത്തിന് ഇപ്പോഴും അവസരമുണ്ടെന്നാണ് നിമിഷപ്രിയയ്ക്കായി യെമനിൽ നിയമനടപടികൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറയുന്നത്. ഇദ്ദേഹമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് ജയിൽ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയ വിവരവും പങ്കുവെച്ചത്.
പത്ത് ലക്ഷം ഡോളർ ദിയാധനം നൽകിയാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് സാമുവൽ ജെറോം പറയുന്നത്. ഏകദേശം 8 കോടിയിലധികം രൂപ വരും. കൊല്ലപ്പെട്ട യെമനി പൗരനെ തലാൽ അബ്ദു മെഹദിയുടെ കുടുംബത്തെ നേരിൽക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്. കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും സാമുവൽ ജെറോം പറയുന്നു.
നിമിഷപ്രിയ കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി വധശിക്ഷ വിധിച്ചെങ്കിലും അബ്ദു മെഹദിയുടെ കുടുംബം മാപ്പ് നൽകുകയാണെങ്കിൽ ശിക്ഷ റദ്ദാക്കാൻ കഴിയും. നിമിഷ തടവിൽ കഴിയുന്ന മേഖല ഹൂത്തി നിയന്ത്രിത മേഖലയായത് നേരിട്ടുള്ള ഇടപെടലുകൾക്ക് തിരിച്ചടിയാകുന്നുണ്ട്.
സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിലവിൽ യെനിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തിലെ ചിലർ ദിയാധനം സ്വീകരിക്കാൻ വിസമ്മതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നിമിഷപ്രിയയുടെ മോചനത്തിന് തിരിച്ചടിയാകുന്നതും ഇതാണ്.
കുടുംബത്തിലെ എല്ലാ അംഗങ്ങളും അംഗീകരിച്ചാൽ മാത്രമേ ദിയാധനം വാങ്ങി കേസ് ഒത്തു തീർപ്പാ ക്കാൻ കഴിയൂ. എങ്കിൽ മാത്രമേ വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കുകയമുള്ളൂ. മരിച്ചയാളുടെ അനന്തരാവകാശികളുടെ നിലപാടും ഗോത്ര നേതാക്കളുടെ നിലപാടും ഇവിടെ നിർണായകമാണ്.
