കോവിഡ് മഹാമാരി തകർത്ത കുടുംബങ്ങളിലൊന്നാണ് വിഴിഞ്ഞം മുക്കോലയിലെ കിണർപണിക്കിടെ മണ്ണിടിഞ്ഞുള്ള അപകടത്തിൽ കൊല്ലപ്പെട്ട മഹാരാജൻ്റേത്. ലോക്ഡൗൺ ജനങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടപ്പോൾ പലരും സാമ്പത്തികമായി തകർന്നു. അതിലൊരാളായിരുന്നു മഹാരാജൻ. കോവിഡിൻ്റെ അലയൊലികൾ കുടുംബ ത്തിലേക്ക് പട്ടിണി കൊണ്ടുവന്നപ്പോൾ എന്ത് ജോലിയും ചെയ്യാൻ സന്ന ദ്ധനായ വ്യക്തി. ഒടുവിൽ അപകടകരമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതി നിടയിൽ അപ്രതീക്ഷിതമായി മരണമെത്തി മഹാരാജനെ കൂട്ടി മടങ്ങുകയായിരുന്നു.

ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു മഹാരാജൻ. മലയാളിയല്ലെങ്കിലും മലയാളിയായി മാറിയ വ്യക്തി. തമിഴ്‌നാട് പാർവതീപുരം സ്വദേശിയാണ് മഹാരാജൻ. ഇരുപത്തിരണ്ടു വർഷം മുൻപാണ് മഹാരാജൻ തിരുവനന്തപുരത്തേക്ക് വന്നത്. വെങ്ങാനൂർ നെല്ലിയറത്തല വീട്ടിലാണ് കൂടുംബത്തോടൊപ്പം അദ്ദേഹം താമസിച്ചിരുന്നത്. നേരത്തെ ഇദ്ദേഹം ചായക്കട നടത്തിയിരുന്നു. ചായക്കടയിൽ നിന്ന് വലിയ വരുമാനം ലഭിക്കാതെയായതോടെ പിന്നീട് കൂലിപ്പണികൾക്കു പോകുമായിരുന്നു. കോവിഡ് കാലത്ത് മറ്റു ജോലികൾ കുറഞ്ഞതോടെയാണ് അപകടം കൂടതലുള്ള കിണർപണിക്കു മഹാരാജൻ പോയിത്തുടങ്ങിയത്.
മഹാരാജൻ്റെ വീട് ഉൾപ്പെടെ ജപ്തിഭീഷണിയിലാണെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. കടബാധ്യത വലിയൊരു പ്രതിസന്ധിയാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വരതു ത്തിയത്. ഈ കടബാധ്യത തീർക്കാനായിരുന്നു അദ്ദേഹം അപകടസാധ്യത കൂടുത ലായിട്ടും കിണർ കുഴിക്കുന്ന ജോലിക്കു പോയിരുന്നതെന്നും വീട്ടുകാർ പറയുന്നു. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന സാധാരണക്കാരുടെ പ്രതിനിധി ഒടുവിൽ ആ കിണർ ജോലിക്കിടെ തന്നെ മരണപ്പെടുകയായിരുന്നു.
കിണർ കുഴിക്കാനുള്ള പണിസാധനങ്ങളുമായി ശനിയാഴ്ച രാവിലെ ആറരയോടെയാണ് മഹാരാജൻ വീട്ടിൽനിന്നു പോയത്. അപകടത്തിൻ്റെ ആദ്യഘട്ടത്തിൽ മഹാരാജൻ്റെ കുടുംബം വിവരം അറിഞ്ഞിരുന്നില്ല. കിണറ്റിലകപ്പെട്ട് മണിക്കൂറുകൾക്കുശേഷമാണ് കുടുംബനാഥൻ്റെ അപകടവിവരം ഭാര്യയും മക്കളും അറിയുന്നത്. ഉച്ചയ്ക്ക് 12 മണി യോടെ മഹാരാജൻ്റെ വിശദാംശങ്ങൾതേടി മാധ്യമപ്രവർത്തകർ നെല്ലിയറത്തലയിലെ വീട്ടിലെത്തി. അപ്പോൾ മാത്രമാണ് കുടുംബത്തിന് അപകടത്തിൻ്റെ ആഴം മനസ്സിലായത്.
മണ്ണിടിച്ചിലിനിടെ അച്ഛന്റെ കാലിന് പരിക്കുപറ്റിയെന്നാണ് മക്കളോട് ആദ്യം ബന്ധു ക്കൾ വ്യക്തമാക്കിയിരുന്നത്. വാർത്തകൾ പരമാവധി കുട്ടികളിൽ നിന്ന് മറച്ചു വയ്ക്കാനും അവർ ശ്രദ്ധിച്ചു. എന്നാൽ കുറച്ചുസമയത്തിനിടയിൽ ദുരന്തത്തിൻ്റെ ഭീകരത ഭാര്യ സെൽവിയ്ക്കും മക്കൾ സബിതയ്ക്കും ബബിതയ്ക്കും മനസ്സിലാകുക യായിരുന്നു. സംഭവം അറിഞ്ഞതോടെ നാട്ടുകാർ കുടുംബതത്തിലേക്ക് എത്തി. പിന്നാലെ ബന്ധുക്കളും മഹാരാജൻ്റെ വീട്ടിലെത്തുകയായിരുന്നു.