Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്ക “കൈവിട്ടപ്പോള്‍” ജപ്പാനൊപ്പം, എഐ മുതല്‍ 68 ബില്യൺ ഡോളറിൻ്റെ നിക്ഷേപം വരെ, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ യുഗത്തിലേക്ക്


ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും പുതിയ രൂപരേഖ തയ്യാറാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ കൈകോര്‍ത്ത് മുന്നോട്ട് പോകാൻ നിരവധി കരാറുകളില്‍ ഒപ്പുവച്ചു. സാമ്പത്തിക വളർച്ച, സാങ്കേതിക വിദ്യ, സുരക്ഷ, ഊർജ്ജം. ബഹിരാകാശ പര്യവേക്ഷണം എന്നിവ ഉൾപ്പെടുന്ന വ്യത്യസ്‌ത കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു.

സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതികവിദ്യയും നവീകരണവും, ആരോഗ്യം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് മുന്നോട്ട് പോകാനും ശക്തമായ നയതന്ത്ര ബന്ധം സ്ഥാപിക്കാനുമായിരുന്നു മോദിയുടെ ജപ്പാൻ സന്ദര്‍ശനം.

അടുത്ത ദശകത്തിൽ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപത്തിനായി 10 ട്രില്യൺ യെൻ (68 ബില്യൺ ഡോളർ) ജപ്പാൻ ചെലവഴിക്കും. സെമികണ്ടക്‌ടറുകൾ, ഊർജ്ജം, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ധാതുക്കൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയിലെ സഹകരണം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരു സമഗ്ര സാമ്പത്തിക സുരക്ഷാ പദ്ധതി ആരംഭിച്ചു.

“ഇന്ന്, നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിൽ പുതിയതും സുവർണവുമായ ഒരു അധ്യായത്തിന് നാം ശക്തമായ അടിത്തറ പാകിയിരിക്കുന്നു,” ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിനിധി തല ചർച്ചകൾക്ക് ശേഷം ടോക്കിയോയിൽ ഇഷിനയുമായി സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് മോദി പറഞ്ഞു.

“അടുത്ത ദശകത്തിലേക്കുള്ള ഒരു റോഡ്‌മാപ്പ് ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപം, നവീകരണം, സാമ്പത്തിക സുരക്ഷ, പരിസ്ഥിതി, സാങ്കേതികവിദ്യ, ആരോഗ്യം, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം, സംസ്ഥാന-പ്രിഫെക്ചർ സഹകരണം എന്നിവയിൽ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ജപ്പാനിൽ നിന്ന് 10 ട്രില്യൺ യെൻ നിക്ഷേപം ഞങ്ങൾ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും ബന്ധിപ്പിക്കുന്നതിലും ഞങ്ങൾ പ്രത്യേക ശ്രദ്ധ നൽകും” എന്ന് മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്‌ക്കും ജപ്പാനും സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുള്ള സുരക്ഷാ സഹകരണത്തെക്കുറി ച്ചുള്ള സംയുക്ത പ്രഖ്യാപനത്തിലും ഇരു നേതാക്കളും ഒപ്പുവച്ചു. “സ്വതന്ത്രവും, തുറന്നതും, സമാധാന പരവും, സമൃദ്ധവും, നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കായി ഇന്ത്യയും ജപ്പാനും പൂർണമായും പ്രതിജ്ഞാബദ്ധരാണ്,” മോദി മാധ്യമങ്ങളോട് പറഞ്ഞു. “ഭീകരതയെയും സൈബർ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ഞങ്ങൾ പങ്കുവച്ചിട്ടുണ്ട്. പ്രതിരോധ, സമുദ്ര സുരക്ഷ എന്നീ മേഖലകളിലും ഞങ്ങൾക്ക് പൊതുവായ താൽപ്പര്യങ്ങളുണ്ട്. പ്രതിരോധ വ്യവസായം, നവീകരണം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ സംയുക്തമായി തീരുമാനിച്ചു,” മോദി കൂട്ടിച്ചേര്‍ത്തു

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും പദ്ധതിയിട്ടു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ജപ്പാനിലും ഇന്ത്യയിലുമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കു മെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, വ്യത്യസ്‌ത മേഖലകളിലായി ഇരുരാജ്യങ്ങളിലുമായി അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്‌ടിക്കാൻ പ്രോത്സാഹിപ്പിക്കും,” മോദി പറഞ്ഞു. ഇതിന് കീഴിൽ അമ്പതിനായിരം വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജപ്പാന്റെ സമ്പദ്‌വ്യവ സ്ഥയിലേക്ക് സംഭാവന നൽകും. ഇത് വ്യാപാരം, ടൂറിസം, വിദ്യാഭ്യാസം, സാംസ്കാരിക വിനിമയങ്ങൾ എന്നിവയ്ക്ക് പുതിയ വാതിലുകൾ തുറക്കുമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യയുടെ ഡീകാർബണൈസേഷൻ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ജാപ്പനീസ് നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ജോയിൻ്റ് ക്രെഡിറ്റിംഗ് മെക്കാനിസത്തെക്കുറിച്ചുള്ള സഹകരണ ധാരണാ പത്രം, വികേന്ദ്രീകൃത മലിനജല പരിപാലനത്തെക്കുറിച്ചുള്ള ധാരണാപത്രം (എംഒയു), മലിനീകരണ നിയന്ത്രണം, കാലാവസ്ഥാ വ്യതിയാനം, മാലിന്യ പരിപാലനം, ജൈവവൈവിധ്യം എന്നിവ ഉൾ ക്കൊള്ളുന്ന പാരിസ്ഥിതിക സഹകരണത്തെക്കുറിച്ചുള്ള മറ്റൊരു ധാരണാപത്രം എന്നിവയുൾപ്പെടെ കാലാവസ്ഥയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മില്‍ കൈകോര്‍ത്തു. ഹരിത ഇന്ധനങ്ങളിൽ ഗവേഷണവും നിക്ഷേപവും വർധിപ്പിക്കുന്നതിനായി ക്ലീൻ ഹൈഡ്രജനും അമോണി യയും സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തിലും ഇരുപക്ഷവും ഒപ്പുവച്ചു.

ഡിജിറ്റൽ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ, AI, IoT, സെമികണ്ടക്‌ടറുകൾ തുടങ്ങിയ സാങ്കേതികവിദ്യ കളിലെ സഹകരണം വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ഇന്ത്യ-ജപ്പാൻ ഡിജിറ്റൽ പങ്കാളിത്തം 2.0 ആരംഭിച്ചു. ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, മേക്ക്-ഇൻ-ഇന്ത്യ മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയിൽ നവീകരണം വർധിപ്പിക്കുന്നതിനായി ഇന്ത്യ-ജപ്പാൻ AI സംരംഭത്തിന്റെയും നെക്സ്റ്റ്-ജനറേഷൻ മൊബിലിറ്റി പങ്കാളിത്തത്തിൻ്റെയും പ്രഖ്യാപനമുണ്ടായി. ശാസ്‌ത്ര -ബഹിരാകാശ മേഖലക ളിൽ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും. സംയുക്ത ചാന്ദ്ര ധ്രുവ പര്യവേഷണ ദൗത്യത്തിൽ (ചന്ദ്രയാൻ-5) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) ജപ്പാൻ എയ്‌റോസ്‌പേസ് പര്യവേഷണ ഏജൻസിയും (ജാക്‌സ) തമ്മിൽ സഹകരണം ഉറപ്പാക്കാനും തീരുമാനിച്ചു.

ഇന്ത്യയ്ക്കും ജപ്പാനും ഇടയിലുള്ള ഒരു പ്രധാന പദ്ധതി എന്ന നിലയിൽ മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിലിന്റെ പ്രാധാന്യം ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. “ഏറ്റവും വേഗത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി പ്രവർത്തിക്കാനും ഏറ്റവും പുതിയ ജാപ്പനീസ് ഷിങ്കൻസെൻ സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സഹകരിക്കാനും അവർ സമ്മതിച്ചു,” പ്രസ്‌താവനയിൽ പറയുന്നു.

“2030 കളുടെ തുടക്കത്തിൽ, ജാപ്പനീസ് സിഗ്നലിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഷിങ്കൻസെൻ്റെ E10 സീരീസ് അവതരിപ്പിക്കാനുള്ള ജപ്പാൻ്റെ വാഗ്ദാനത്തെ ഇന്ത്യ അഭിനന്ദിക്കുന്നു. ഇതിനായി, ജാപ്പനീസ് സിസ്റ്റം ഉൾപ്പെടെയുള്ള സിഗ്നലിംഗിന്റെ ആദ്യകാല ഇൻസ്റ്റാളേഷനും ജനറൽ ഇൻസ്പെക്ഷൻ ട്രെയിൻ (GIT), E5 സീരീസ് ഷിങ്കൻസെൻ റോളിംഗ് സ്റ്റോക്കിൻ്റെ ഒരു സെറ്റ് എന്നിവയും ഉടൻ ആരംഭിക്കാൻ ധാരണയായി” മോദി അറിയിച്ചു. യുഎൻ സുരക്ഷാ കൗൺസിലിൻ്റെ (യുഎൻ‌എസ്‌സി) അടിയന്തര പരിഷ്കരണത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാനും ഇരു നേതാക്കളും തീരുമാനിച്ചു. യുഎന്നിൻ്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കുന്നതിന് യുഎൻ പരിഷ്കരണത്തിൻ്റെ ആവശ്യകതയും അവർ അടിവരയിട്ടു.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സാമ്പത്തിക നയങ്ങളെ മറികടക്കാൻ ഇന്ത്യ-ജപ്പാൻ ഉഭയ കക്ഷി ഉച്ചകോടി നിര്‍ണായക പങ്കുവഹിക്കുമെന്ന് ഷില്ലോങ് ആസ്ഥാനമായുള്ള ഏഷ്യൻ കൺഫ്ലുവ ൻസിലെ ഫെലോ ആയ കെ യോമി ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ത്യയും ജപ്പാനും അവരുടേതായ ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ നേരിടേണ്ടതുണ്ട്, പ്രത്യേകിച്ച് ചൈനയുമായുള്ള പ്രാദേശിക തർക്കങ്ങൾ, ഇന്ത്യ-ജപ്പാൻ തയതന്ത്ര ബന്ധത്തിൻ്റെ പാത വർധിച്ചുകൊണ്ടിരിക്കുകയാ ണെന്നും ട്രംപിൻ്റെ നയങ്ങൾ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേഗത കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

ഓണം കളറാണ്, കലക്ടറുടെ തിരുവാതിര ചുവടും, വടംവലി മത്സരവും.

Read Next

എന്‍ഐഎയ്‌ക്ക് പുതിയ വിഭാഗം; വിദേശ മണ്ണില്‍ നിന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ വേരറുക്കുക ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »