Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടേക്ക് ഓഫിന് സെക്കൻഡുകൾ ബാക്കി, എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു; കസ്റ്റഡിയിലെടുത്ത് പൊലീസ് കൗതുകം ലേശം കൂടി പോയെന്ന് യാത്രക്കാരൻ


മുംബൈ: ആകാശ എയർ വിമാനം ടേക്ക് ഓഫിന് ഒരുങ്ങവേ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു. വാരണാസിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പാണ് യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6:45ന് ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന QP 1497 വിമാനത്തിലാണ് സംഭവം.

ജോൻപൂർ ജില്ലയിലെ ഗൗരാ ബാദ്ഷാപ്പൂർ സ്വദേശിയായ സുജിത് സിംഗ് എന്ന യാത്രക്കാരൻ, വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുടർ നടപടികൾ

കാബിൻ ക്രൂ നൽകിയ മുന്നറിയിപ്പിനെ തുടർന്ന്, പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും വിമാനം തിരികെ ബേയിലേക്ക് കൊണ്ടുവരികയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും സുജിത് സിംഗിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

കൗതുകം കൊണ്ടാണ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് യാത്രക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഫൂൽപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ കുമാർ സിംഗ് അറിയിച്ചു. സുജിത് സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്. സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം ഏകദേശം 7:45 ന് മുംബൈയിലേക്ക് പുറപ്പെട്ടു.


Read Previous

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

Read Next

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »