Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും അനുഭവങ്ങളുമായി കുവൈറ്റിലെ ലുലു എക്‌സ്‌ചേഞ്ച് ആപ്പ്.


കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനികളിലൊന്നായ ലുലു എക്സ്ചേഞ്ച്, ലുലു മണി ട്രാന്‍സ്ഫര്‍ ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങളുമായി രംഗത്ത്. ഇന്ധന കാര്‍ഡുകള്‍, ഓണ്‍ലൈന്‍ കാര്‍ഡുകള്‍, ഗെയിം കാര്‍ഡുകള്‍ എന്നിവ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനം, മൊബൈല്‍ ഫോണ്‍ ബില്ല് അടയ്ക്കല്‍, റീചാര്‍ജ് ചെയ്യല്‍ തുടങ്ങിയ സേവനങ്ങളാണ് പുതുതായി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.

ഇതിനായി പെയ്മെന്‍റ് സേവന കമ്പനിയായ ഇ-നെറ്റുമായുള്ള തന്ത്രപരമായ പങ്കാളിത്തം ലുലു എക്‌സ്‌ചേഞ്ച് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓട്ടോമേറ്റഡ് സര്‍വീസസ് നെറ്റ്വര്‍ക്ക് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സബാഹ് ഖാലിദ് അല്‍ ഗുനൈമും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദും കരാര്‍ ഒപ്പുവച്ചു. ലുലു എക്‌സ്‌ചേഞ്ച് സിഇഒ ഖാലിദ് അല്‍ ഗുനൈം, എക്സിക്യൂട്ടീവ് മാനേജര്‍ അഫീഫ് മഖല്‍, ലുലു എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ശ്രീനാഥ് ശ്രീകുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും അനുഭവങ്ങളും സമ്മാനിക്കുകയെന്ന ലുലു എക്സ്ചേഞ്ചിന്‍റെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് ആപ്പില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അദീബ് അഹമ്മദ് പറഞ്ഞു. വൈവിധ്യമാര്‍ന്ന പെയ്മെന്‍റ് ആവശ്യങ്ങള്‍ ഡിജിറ്റലായി നിറവേറ്റുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിന് ഞങ്ങളുടെ പെയ്മെന്‍റ് പ്ലാറ്റ്ഫോം മറ്റു സ്ഥാപനങ്ങളുമായി കൈകോര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പെയ്മെന്‍റ് ആപ്പിലൂടെ കുവൈറ്റിലെ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ ഈ മേഖലയില്‍ പേരുകേട്ട ഇ-നെറ്റുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുവൈത്ത് സംസ്ഥാനത്തും അറേബ്യന്‍ ഗള്‍ഫിലും വിപുലമായ ഉപഭോക്തൃ അടിത്തറയുള്ള, ലുലു എക്സ്ചേഞ്ചുമായുള്ള സഹകരണത്തിലും പങ്കാളിത്തത്തിലും സബാഹ് ഖാലിദ് അല്‍-ഗുനൈം അഭിമാനം പ്രകടിപ്പിച്ചു. കുവൈറ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ കമ്പനിയാണ് ഓട്ടോമേറ്റഡ് സര്‍വീസസ് നെറ്റ്വര്‍ക്ക്. 2012-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ച് കുവൈറ്റിലെ പ്രമുഖവും വിശ്വസനീയവുമായ സാമ്പത്തിക സേവന ദാതാക്കളില്‍ ഒന്നാണ്. ഐഎസ്ഒ: 9001 സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കൂട്ടായ്മയായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ ഭാഗമാണ് ഈ കമ്പനി. കമ്പനിയുടെ മൊബൈല്‍ ആപ്പായ ലുലു മണി, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള പെയ്മെന്‍റ് ആപ്പുകളില്‍ ഒന്നാണെന്നും അധികൃതര്‍ അറിയിച്ചു.


Read Previous

ഇന്ത്യക്കാരും സുരക്ഷിതരല്ല! രാജ്യത്തെ എട്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സോൺ-5ൽ; ഈ സ്ഥലങ്ങളിൽ ഭൂകമ്പമുണ്ടാകാൻ സാദ്ധ്യത.

Read Next

ഭൂകമ്പം; തു​ർ​ക്കി​, സി​റി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »