വനിതാ ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമം; മുന്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയില്‍


കൊല്‍ക്കത്ത: ആര്‍ജി കാര്‍ കോളജില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടു ത്തിയ സംഭവത്തില്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ദീപിനെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമാണ് ചോദ്യം ചെയ്യലിനായി സന്ദീപ് സിബിഐ ഓഫീസിലെത്തിയത്.

കൂടുതല്‍ അറസ്റ്റുകളിലേക്ക് സിബിഐ കടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സന്ദീപിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സന്ദീപിനെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യണമെന്നും കൊലപാതകത്തില്‍ ഇയാള്‍ക്കെന്തെങ്കിലും പങ്കു ണ്ടോയെന്ന് വിശദമായി പരിശോധിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണ് സന്ദീപ് ഘോഷ്. യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനു ള്ള ശ്രമങ്ങളും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായതായി ഡോക്ടര്‍മാര്‍ ആരോപിച്ചു. സന്ദീപി നെതിരായി യുവതിയുടെ മാതാപിതാക്കളും സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ശേഷം ഇയാളെ സിബിഐ കസ്റ്റഡിയിലെടു ത്തത്.

അതേസമയം രാജ്യ വ്യാപകമായി ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളു ടെയും പ്രതിഷേധം തുടരുകയാണ്.


Read Previous

രാജ്യത്തിന് നന്ദി’ വിങ്ങിപ്പൊട്ടി വിനേഷ് ഫോഗട്ട്; ഡൽഹിയിൽ വൈകാരിക സ്വീകരണം

Read Next

ഇനി ടാക്സിയിൽ കേറി പറന്നുപോകാം; യുഎഇയിൽ എയർ ടാക്സി അടുത്ത വർഷം മുതൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »