ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുച്ചിറപ്പള്ളി: 22 മാസത്തിനിടെ 300 ലിറ്ററിലധികം മുലപ്പാൽ ദാനം ചെയ്ത് ആയിരക്കണക്കിന് കുഞ്ഞു ങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച വീട്ടമ്മയാണ് സെൽവ ബ്രിന്ദ. തിരുച്ചിറപ്പള്ളിയിലെ കട്ടൂർ സ്വദേശിയായ 33കാരിയാണ് ഇവർ. ഏറ്റവും കൂടുതൽ മുലപ്പാൽ ദാനം ചെയ്ത വ്യക്തി എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടി.
രണ്ടാമത്തെ കുഞ്ഞിന് നവജാത മഞ്ഞപ്പിത്തം വന്നപ്പോൾ എൻ ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് സ്വന്തം കുഞ്ഞിന് പാൽ നൽകാൻ പാൽ പമ്പ് ചെയ്യേണ്ടിവന്നപ്പോൾ, അധികം വന്ന പാൽ മറ്റ് കുഞ്ഞുങ്ങൾക്കും നൽകി. ഈ അനുഭവമാണ് മുലപ്പാൽ ദാനം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന പ്രചോദനമെന്ന് സെൽവ ബ്രിന്ദ പറയുന്നു. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മയുടെ പാൽ വളരെ അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
മുലപ്പാൽ ദാനം ചെയ്യാനുള്ള തൻ്റെ ദൗത്യം ആരംഭിച്ചത് അമൃതം ഫൗണ്ടേഷൻ്റെ സഹായത്തോടെയാണ്. തമിഴ്നാട്ടിലെ വിവിധ എൻ ഐ സി യുകളിൽ പാൽ എത്തിക്കാൻ ഈ സംഘടന സെൽവ ബ്രിന്ദയെ സഹായിച്ചു. തമിഴ്‌നാട്ടിലെ ആദ്യത്തെ ഹോസ്പിറ്റൽ ബേസ്ഡ് ഹ്യൂമൻ മിൽക്ക് ബാങ്കായ കോയമ്പത്തൂരിലെ കിൻഡേഴ്സ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മുലപ്പാൽ എത്തിക്കുന്നതിലും ഇവർക്ക് വലിയ പങ്കുണ്ട്
അണുബാധ തടയാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മയുടെ പാൽ വളരെ പ്രധാനമാണ്. ചില അമ്മമാർക്ക് ആരോഗ്യപരമായ കാരണങ്ങളാൽ മുലയൂട്ടാൻ സാധിക്കാതെ വരുമ്പോൾ മുലപ്പാൽ ബാങ്കുകൾ രക്ഷകരാകുന്നു. മറ്റ് അമ്മമാർ ദാനം ചെയ്യുന്ന പാൽ പാസ്റ്ററൈസ് ചെയ്ത് സുരക്ഷിതമാക്കിയാണ് ഈ കുഞ്ഞുങ്ങൾക്ക് നൽകുന്നത്. കൊച്ചിയിൽ ആരംഭിച്ച ഹ്യൂമൻ മിൽക്ക് ബാങ്കും ഈ രംഗത്തെ പ്രധാന ചുവടുവയ്‌പ്പാ യിരുന്നു. സെൽവ ബ്രിന്ദയെപ്പോലുള്ളവരുടെ നിസ്വാർഥ സേവനങ്ങൾ മുലപ്പാൽ ദാനത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം നൽകാൻ സഹായിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആരംഭിച്ച ഹ്യൂമൻ മിൽക്ക് ബാങ്ക് വിജയകരമായി പ്രവർത്തിച്ചുവരുന്നു. കൂടാതെ, സംസ്ഥാനത്തെ മറ്റ് ചില ആശുപത്രികളും ഈ പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്.
