രാജസ്ഥാനിലെ ബാർമർ ജില്ലയിലെ മണ്ഡലി മേഖലയിൽ നാല് മക്കളെ കൊല പ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചുവെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. ശനിയാഴ്‌ച വൈകുന്നേരം സ്വയം ജീവനൊടുക്കും മുൻപ് മുമ്പ് സ്ത്രീ തന്റെ നാല് കുട്ടികളെയും ഒരു ധാന്യ ഡ്രമ്മിൽ ഇട്ട് അതിന്റെ മൂടി അടച്ചിരുന്നു.

ബനിയവാസ് ഗ്രാമത്തിലെ ഊർമിള (27), മക്കളായ ഭാവന (8), വിക്രം (5), വിമല (3), മനീഷ (2) എന്നിവരാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് ജേതാറാം ജോലിക്കായി ജോധ്പൂരി ലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അഞ്ച് മൃതദേഹ ങ്ങളും പോസ്‌റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള ബന്ധത്തിലെ വീഴ്‌ചയാണ് മക്കളെ കൊലപ്പെടു ത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് പ്രാഥമിക അന്വേഷ ണത്തിൽ വ്യക്തമായതായി ഡിഎസ്‌പി കമലേഷ് കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. സംഭവത്തെക്കുറിച്ച് യുവതിയുടെ കുടുംബാംഗങ്ങളെ അറിയിച്ചി ട്ടുണ്ട്. അവർ എത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും.