പ്രസിഡൻ്റ് മുഹമ്മദ് മുയിസുമായി അടുത്തിടപഴകാന്‍ മന്ത്രവാദം: മാലദ്വീപില്‍ വനിതാ മന്ത്രി അറസ്റ്റില്‍


മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച്‌ മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടർന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി.

മന്ത്രവാദമാണ് മന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും മാലദ്വീപ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മറ്റ് രണ്ട് വ്യക്തികളും കൂടി ഉള്‍പ്പെട്ട കേസ് കൂടുതല്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മാലദ്വീപിലെ പ്രധാന മന്ത്രിമാരിലൊരാളാണ് ഫാത്തിമത്ത് ഷംമാസ് അലി.

മന്ത്രവാദം മാലിദ്വീപില്‍ ക്രിമിനല്‍ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇതിന് ആറ് മാസത്തെ ജയില്‍ ശിക്ഷ ലഭിക്കും. സംഭവത്തില്‍ ഷംനാസിൻ്റെ മുൻ ഭർത്താവും രാഷ്ട്രപതിയുടെ ഓഫീസിലെ മന്ത്രിയുമായ ആദം റമീസിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഷംനാസ് മുമ്ബ് നഗരത്തിൻ്റെ മേയറായി സേവനമനുഷ്ഠിക്കുമ്ബോള്‍ പ്രസിഡൻ്റ് മുയിസുവിനൊപ്പം മാലെ സിറ്റി കൗണ്‍സില്‍ അംഗമായി സേവനമനു ഷ്ഠിച്ചിരുന്നുവെന്ന് മാലിദ്വീപിലെ പത്രമായ സണ്‍ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, ഷംനാസ് കൗണ്‍സിലില്‍ നിന്ന് രാജിവച്ചിരുന്നു. മാലിദ്വീപ് പ്രസിഡൻ്റുമായി അടുത്തിടപ ഴകാനാണ് മന്ത്രവാദം ചെയ്തതെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.


Read Previous

സൈനികന്‍റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ജീര്‍ണിച്ച അവസ്ഥയില്‍, ഏറ്റുവാങ്ങാതെ ബന്ധുക്കള്‍

Read Next

തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതം; പിരിച്ചുവിടപ്പെട്ടത് 18വനിതാ ജീവനക്കാര്‍, ജയില്‍ പ്രതിസന്ധിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »