Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ


തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു സൗമ്യയെ ഇന്ന് രാത്രി 7 മണിയോടെയാണ് അയൽവാസി തോമസ് കൊന്നത്. 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ച് സൗമ്യയെ കുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്‍റേയും കുടുംബങ്ങൾ തമ്മിൽ കാലങ്ങളായി വഴക്കിലായിരുന്നു.


Read Previous

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ 2 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

Read Next

തെലുങ്ക് സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തല്‍; പാര്‍ഥിപനെതിരെ വന്‍ വിമര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »