Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വനിതാ ഏഷ്യാ കപ്പ് ടി20; യുഎഇയെ തകര്‍ത്ത് നേപ്പാള്‍


കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിലെ ഉദ്ഘാടന പോരില്‍ നേപ്പാള്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരായ പോരാട്ടത്തില്‍ അവര്‍ 6 വിക്കറ്റ് ജയം സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത യുഎഇ വനിതകള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് മാത്രമാണ് എടുത്തത്. നേപ്പാള്‍ 16.1 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 118 റണ്‍സെടുത്തു വിജയിച്ചു.

45 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ സഞ്ജന ഖഡ്കയാണ് അവരുടെ ടോപ് സ്‌കോറര്‍. റുബിന ഛേത്രിയാണ് (10) രണ്ടക്കം കടന്ന മറ്റൊരു താരം. പൂജ മഹതോ 7 റണ്‍സുമായി പുറത്താകാതെ നിന്നു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇക്കായി 36 റണ്‍സെടുത്ത ഖുഷി ശര്‍മയുടെ ബാറ്റിങാണ് അവരുടെ സ്‌കോര്‍ 100 കടത്തിയത്. കവിഷ ഇഗോദജെ 22 റണ്‍സെടുത്തു. സമെയ്‌ര ധര്‍ണിധര്‍ക (13), ക്യാപ്റ്റന്‍ ഇഷ ഒസ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

നേപ്പാളിനായി ഇന്ദു ബര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശബ്‌നം റോയ്, കൃതിക മരസിനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് യുഎഇ താരങ്ങള്‍ റണ്ണൗട്ടായി.


Read Previous

തുടക്കം കിടു! പാകിസ്ഥാനെ തകര്‍ത്ത് ‘ഓൾ റൗണ്ട്’ ഇന്ത്യന്‍ വനിതകള്‍

Read Next

അഞ്ച് സംസ്ഥാനങ്ങളില്‍ അവയവ കച്ചവടം: റാക്കറ്റ് പ്രവര്‍ത്തിക്കുന്നത് ബംഗ്ലാദേശി പൗരന്മാരെ കേന്ദ്രീകരിച്ച്; ഏഴ് പേര്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »