Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ത്രീശാക്തീകരണം ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തും; എൻ.കെ. പ്രേമചന്ദ്രന്‍ എം.പി


റിയാദ്: സ്ത്രീശാക്തീകരണം ശക്തമായി വന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളുടെ പരിരക്ഷയും, സുരക്ഷയും ഉറപ്പ് വരുത്തി ഭരണ നിർവ്വഹണ പ്രക്രിയ യിൽ പങ്കാളിത്തം ഉറപ്പ് വരുത്താനും അത് വഴി സ്ത്രീ സമൂഹത്തിന്റെ അധികാരവ ൽകരണവും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പൊതു വേദികളിലൂടെ പരിപോ ഷിപ്പിച്ച് മുൻനിരയിലെത്തിക്കാനും വേൾഡ് മലയാളി ഫെഡറേഷൻ വനിതാ ഫോറം പോലുള്ള കൂട്ടായ്മകൾക്ക് കഴിയട്ടെയെന്ന് വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വനിതാ ഫോറം അഞ്ചാം വാർഷികാഘോഷവും കേരളപ്പിറവി ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എൻ.കെ. പ്രേമചന്ദ്രന്‍ എം.പി.പറഞ്ഞു.

ആഗോള മലയാളി സമൂഹത്തിന്റെ കഴിവും ശേഷിയും കേരളത്തിന്റെ വികസന ത്തിനും വളർച്ചക്കും പ്രയോജനപ്പെടുത്തുക എന്ന പ്രധാന ദൗത്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് വേൾഡ് മലയാളി ഫെഡറേഷൻ നടത്തുന്നതെന്നും, കഴിഞ്ഞ കാല ങ്ങളില്‍ കേരളം നേരിട്ട ദുരന്തങ്ങളിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രവാസ ലോകത്ത് മലയാളിയുടെ സൗഹൃദവും സാഹോദര്യവും പരസ്പരം ഊട്ടിയുറപ്പിച്ച് സാംസ്കാരികമായ കേരളീയ തനത് സ്വത്ബോധത്തെ സംരക്ഷിച്ച് ജീവിതത്തെ സർഗ്ഗാത്മകമാക്കുന്നതിലും വേൾഡ് മലയാളി ഫെഡറേഷൻ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

മലാസില്‍ നടന്ന ചടങ്ങിൽ വുമൻസ് ഫോറം പ്രസിഡന്റ് സാബ്രിൻ ഷംനാസ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ സാമൂഹിക പ്രവർത്തകനും ഗാന്ധിഭവൻ ഡയറക്ട റുമായ ഡോ. സോമരാജനെ ചടങ്ങിൽ ആദരിച്ചു. വിമൻസ് ഫോറം സെക്രട്ടറി അഞ്ചു അനിയൻ കേരളപിറവി സന്ദേശം നൽകി.ശിഹാബ് കൊട്ടുകാട് , നൗഷാദ് ആലുവ,
കബീർ പട്ടാമ്പി, സലാം പെരുമ്പാവൂർ, ബിൽറു ബിൻയാമിൻ , ഹെൻറി തോമസ്
ഷംനാസ് അയ്യൂബ്, ഡൊമിനിക് സാവിയോ, വല്ലി ജോസ്, അൻസാർ വർക്കല. സ്കറിയ ബിജു, നിസാർ പള്ളികശേരി ,സുബാഷ്, ശ്യാംജിബിൻ സമദ് ,മൈമൂന ടീച്ചർ
ഫഹദ്, മുഷ്താഖ് , റഹ്മാൻ മുനമ്പം, ബാബു, സാനു മാവേലിക്കര, സലീജ്, രാഹുൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹമാനി റഹ്മാൻ സ്വാഗതവും സെലീന ജെയിംസ് നന്ദി പറഞ്ഞു.

സാനു മാവേലിക്കര, സിജു ബഷീർ,ബഷീർ കാരോളം , നാസർ ആലുവ, ഷഹനാസ്, കെ.ടി. കരീം, ബ്ലസൺ, ജോർജ്, റിസ്‌വാന ഫൈസൽ, ജീവ, ആതിര തുടങ്ങിയവർ ചടങ്ങിന്ന് നേതൃത്വം നൽകി.നാഷണൽ കൗൺസിലേക്ക് തെരഞ്ഞെടുത്ത അഞ്ചു സുനിലിന് എം.പിയുടെ പത്നി എസ്. ഗീത പൊന്നാട അണിയിച്ചു. റിയാദിലെ കലാകാരൻമാരുടെ കലാ പ്രകടനങ്ങളും ചടങ്ങിൽ അരങ്ങേറി.


Read Previous

സ്വകാര്യതയെ ബാധിക്കരുത്; പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി

Read Next

അപവാദപ്രചാരണം നടത്തിയെന്ന മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെതിരായ കേസ് റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »