Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വനിതാ ലോകകപ്പ് കാര്യവട്ടത്തേക്കില്ല; മുംബൈയിലേക്ക് മാറ്റിയതായി ഐസിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചെന്ന് കെസിഎ


തിരുവനന്തപുരം: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഒഴിവാക്കി. കണക്‌ടിങ് ഫ്‌ളൈറ്റുകളുടെ അഭാവവും ലോജിസ്റ്റിക്‌സ് ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് കാര്യവട്ടത്ത് നിശ്ചയിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റിയ തെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡൻ്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.

ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സ്‌റ്റേഡിയമെന്ന നിലയ്ക്ക് ഐസിസി മുന്‍പ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെയും പരിഗണിച്ചിരുന്നു. എന്നാൽ ഇന്ന് ഐസിസി പുതുക്കിയ മത്സര ക്രമം ഔദ്യോഗികമായി പുറത്തു വിടുകയായിരുന്നു.

സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കുന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരം ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തിലാകും അരങ്ങേറുക. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വനിതാ ലോകകപ്പ് ഇന്ത്യയിലേക്കെത്തുന്നത്. ശ്രീലങ്കയിലെ കൊളമ്പോയിലുള്ള ആര്‍ പ്രേമദാസാ സ്‌റ്റേഡിയത്തിലും മത്സരങ്ങളുണ്ട്.

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമം

തീയതി/സ്ഥലംമത്സരംസ്ഥലം
സെപ്റ്റംബര്‍ 30ഇന്ത്യ vs ശ്രീലങ്കഗുവാഹത്തി
ഒക്‌ടോബര്‍ 1ഓസ്‌ട്രേലിയ vs ന്യൂസിലന്‍ഡ്ഇന്‍ഡോര്‍
ഒക്‌ടോബര്‍ 2ബംഗ്ലാദേശ് vs കൊളമ്പോപാകിസ്ഥാന്‍
ഒക്‌ടോബര്‍ 3ഇംഗ്ലണ്ട് vs സൗത്ത്ഗുവാഹത്തിആഫ്രിക്ക
ഒക്‌ടോബര്‍ 4ഓസ്‌ട്രേലിയ vs ശ്രീലങ്കകൊളമ്പോ
ഒക്‌ടോബര്‍ 5ഇന്ത്യ vs പാകിസ്ഥാന്‍കൊളമ്പോ
ഒക്‌ടോബര്‍ 6ന്യൂസിലന്‍ഡ് vs ദക്ഷിണാഫ്രിക്കഇന്‍ഡോര്‍
ഒക്‌ടോബര്‍ 7ഇംഗ്ലണ്ട് vs ബംഗ്ലാദേശ്ഗുവാഹത്തി
ഒക്‌ടോബര്‍ 8ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍കൊളമ്പോ
ഒക്‌ടോബര്‍ 9ഇന്ത്യ vs ദക്ഷിണ ആഫ്രിക്കവിശാഖപട്ടണം
ഒക്‌ടോബര്‍ 10ന്യൂസിലന്‍ഡ് vs ബംഗ്ലാദേശ്ഗുവാഹത്തി
ഒക്‌ടോബര്‍ 11ഇംഗ്ലണ്ട് vs ശ്രീലങ്കകൊളമ്പോ
ഒക്‌ടോബര്‍ 12ഇന്ത്യ vs ഓസ്‌ട്രേലിയവിശാഖ പട്ടണം
ഒക്‌ടോബര്‍ 13ദക്ഷിണ ആഫ്രിക്ക vs ബംഗ്ലാദേശ്വിശാഖ പട്ടണം
ഒക്‌ടോബര്‍ 14ന്യൂസിലന്‍ഡ് vs ശ്രീലങ്കകൊളമ്പോ
ഒക്‌ടോബര്‍ 15ഇംഗ്ലണ്ട് vs പാകിസ്ഥാന്‍കൊളമ്പോ
ഒക്‌ടോബര്‍ 16ഓസ്‌ട്രേലിയ vs ബംഗ്ലാദേശ്വിശാഖ പട്ടണം
ഒക്‌ടോബര്‍ 17ദക്ഷിണ ആഫ്രിക്ക vs ശ്രീലങ്കകൊളമ്പോ
ഒക്‌ടോബര്‍ 18ന്യൂസിലന്‍ഡ് vs പാകിസ്ഥാന്‍കൊളമ്പോ
ഒക്‌ടോബര്‍ 19ഇന്ത്യ vs ഇംഗ്ലണ്ട്ഇന്‍ഡോര്‍
ഒക്‌ടോബര്‍ 20ശ്രീലങ്ക vs ബംഗ്ലാദേശ്നവി മുംബൈ
ഒക്‌ടോബര്‍ 21ദക്ഷിണ ആഫ്രിക്ക vs പാകിസ്ഥാന്‍കൊളമ്പോ
ഒക്‌ടോബര്‍ 22ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട്ഇന്‍ഡോര്‍
ഒക്‌ടോബര്‍ 23ഇന്ത്യ vs ന്യൂസിലന്‍ഡ്നവി മുംബൈ
ഒക്‌ടോബര്‍ 24പാകിസ്ഥാന്‍ vs ശ്രീലങ്കകൊളമ്പോ
ഒക്‌ടോബര്‍ 25ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്കഇന്‍ഡോര്‍
ഒക്‌ടോബര്‍ 26ഇംഗ്ലണ്ട് vs ന്യൂസിലന്‍ഡ്വിശാഖപട്ടണം
ഒക്‌ടോബര്‍ 26ഇന്ത്യ vs ബംഗ്ലാദേശ്നവി മുംബൈ
ഒക്‌ടോബര്‍ 29സെമി ഫൈനല്‍ – 1ഗുവാഹത്തി അല്ലെങ്കില്‍ കൊളമ്പോ
ഒക്‌ടോബര്‍ 30സെമി ഫൈനല്‍ – 2നവി മുംബൈ


Read Previous

പാകിസ്താനില്‍ ഫാക്ടറികള്‍ 23,000, പള്ളികള്‍ ആറു ലക്ഷത്തിനപ്പുറം, മദ്രസകള്‍ 36,000; സാമ്പത്തിക സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്

Read Next

കേരളത്തിലെ മാധ്യമങ്ങൾ മാഫിയകളുടെ പതാകവാഹകര്‍, “ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വകാര്യ സംഭാഷണം ചോർത്തിയത് ആര്? റെക്കോർഡ് ചെയ്‌തത് ആര്..മാധ്യമങ്ങൾക്ക് അത് എങ്ങനെ കിട്ടി” സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »