ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലഖ്നൗ: ജീവിതത്തില്‍ പല അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെ കടന്നു പോവുന്നവരാണ് നാം ഓരോ രുത്തരും. എന്നാൽ തികച്ചും അപ്രതീക്ഷിതമായ കാര്യമാണ് ഉത്തർപ്രദേശിലെ പലചരക്ക് വ്യാപാരിയായ സുധീർ ഗുപ്തയുടെ ജീവിതത്തിൽ സംഭവിച്ചത്. അവിചാരിതമായി, സുധീറിൻ്റെ മേൽവിലാസത്തി ലേക്ക് വന്നത് 141 കോടി രൂപയുടെ ആദായനികുതി വെട്ടിപ്പ് നോട്ടിസാണ്. തുച്ഛമായ വരുമാനത്തിൽ, ഒരു ചെറിയ പലചരക്ക് കട നടത്തുന്ന വ്യക്തിയാണ് സുധീർ. മൂന്ന് പേരടങ്ങുന്ന കൊച്ചു കുടംബത്തെ നയിക്കുന്നത് അദ്ദേഹമാണ്.

ഒരു സാധാരണക്കാരന് കോടികളുടെ നികുതി നോട്ടിസ് ലഭിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. തൻ്റെ പാൻ കാർഡിലെ ഇടപാട് വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് സുധീറിൻ്റെ പാൻ കാർഡ് ഉപയോഗിച്ച് ഡൽഹിയിൽ നിന്നുള്ള ആറ് കമ്പനികൾ നടത്തിയ കോടികളുടെ തട്ടിപ്പ് വെളിപ്പെട്ടത്. എന്നാൽ ഈ ഇടപാടുകൾക്കായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളൊന്നും അദ്ദേഹത്തിൻ്റേതല്ല എന്നുള്ളതാണ് വിചിത്രമായ കാര്യം.
എൻ്റെ പേരിൽ ഇത്രയും വലിയ തുക വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ അറിവില്ലാതെ രേഖകൾ ഉപയോഗിച്ച് നടന്ന വലിയ തട്ടിപ്പാണിത്. എൻ്റെ കുടുംബം മുഴുവൻ ഞെട്ടലി ലാണ്. സുരക്ഷയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. പൊലീസ് നീതി ലഭ്യമാക്കണമെന്നും കുറ്റവാ ളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അഭ്യർഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.
സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോൾ അവർ ആദ്യം അദ്ദേഹത്തിൻ്റെ വാക്കുകൾ വിശ്വ സിച്ചില്ല. പാൻ വിശദാംശങ്ങൾ പരിശോധിച്ച ശേഷം, ആറ് ഡൽഹി കമ്പനികളുടെ ഡയറക്ടർമാർ ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പലചരക്ക് വ്യാപാരിയായ സുധീർ ഗുപ്തയുടെ പരാതിയിൽ സിറ്റി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിച്ചുവരികയാണെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്നും ഖുർജ അഡിഷണൽ പൊലീസ് സൂപ്രണ്ട് ഡോ. തേജ്വീർ സിങ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽസ് ഗ്രൂപ്പുകളിൽ നിന്ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 1200 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. 45 സ്ഥാപന ങ്ങളിലാണ് പരിശോധന നടത്തിയത്. കർശന പരിശോധനയിലൂടെയാണ് ആദായനികുതി വകുപ്പ് തട്ടിപ്പ് കണ്ടെത്തിയത്. കൃത്രിമ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണിത്.
സോഫ്റ്റ്വെയറുകൾ നിർമിച്ച കമ്പനികൾക്കെതിരെയും നടപടിയുണ്ടാകും. കഴിഞ്ഞ ആറ് വർഷത്തെ കണക്കുകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. ഹവാല സംഘങ്ങളുമായി ഈ ടെക്സ്റ്റൈൽ ഗ്രൂപ്പുകൾക്ക് ബന്ധമുണ്ടെന്നും കണ്ടെത്തി. തുടർച്ചയായി നടത്തിയ റെയ്ഡിൽ ഡിജിറ്റൽ രേഖകൾ, പണമിടപാട് രേഖകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
