
മ്മ്‌ടെ തൃശ്ശൂർ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ UAE യിലെ പ്രവാസികൾക്കായി ദക്ഷിണേന്ത്യൻ ക്ലാസിയ്ക്കൽ നൃത്തമായി അറിയപ്പെടുന്ന ഭരതനാട്യത്തെക്കുറിച്ച് ഒരു ശില്പശാല ഈ വരുന്ന ഞായറാഴ്ച് ജൂൺ 4, 2023 രാവിലെ 9 മണിമുതൽ ഉച്ചതിരിഞ്ഞ് ഒരു മണിവരെ തികച്ചും സൗജന്യമായി നടത്തപ്പെടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തപെടുന്ന ഈ അസുലഭ സന്ദർഭം ഉപയോഗപ്പെടുത്തുവാനായി ഒട്ടനവധി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. UAE യിലെ പ്രമുഖ ക്ലാസിക്കൽ നൃത്ത അദ്ധ്യാപികയും,മ്മ്‌ടെ തൃശ്ശൂർ കൂട്ടായ്മയിലെ ആർട്സ് സെക്രട്ടറിയും അതിലുപരി കലാപരമായും മറ്റും ഒട്ടനവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ശ്രീമതി ദിൽന ദിനേശ് ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
2018 ഡിസംബറിൽ തുടക്കമിട്ട മ്മ്‌ടെ തൃശ്ശൂർ കൂട്ടായ്മ ഇതിനകം കലാസാംസ്കാരിക രംഗത്തും, കാരുണ്യ പ്രവത്തനങ്ങളിലും മറ്റും പ്രവാസിലോകത്തു അറിയപ്പെടുന്ന ഒരു കൂട്ടായ്മയായി. തമിഴ്നാട്ടിൽ നിന്ന് ഉത്ഭവിച്ച ഒരു ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമാണ് ഭരതനാട്യം. സംഗീത നാടക അക്കാദമി അംഗീകരിച്ച എട്ട് ഇന്ത്യൻ ക്ലാസിക്കൽ നൃത്ത രൂപങ്ങളിൽ ഒന്നാണിത്, കൂടാതെ ദക്ഷിണേന്ത്യൻ മത വിഷയങ്ങളും ആത്മീയ ആശയങ്ങളും പ്രകടിപ്പിക്കുന്ന ഈ കലാരൂപത്തെ കുറിച്ച് എല്ലാവിധത്തിലുള്ള അറിവുകൾ പകർന്നുകൊടുക്കാൻ ഈ സംരംഭം തികച്ചു ഉപയോഗപ്രദമാകുമെന്നു മ്മ്‌ടെ തൃശ്ശൂർ കൂട്ടായ്മയുടെ പ്രസിഡണ്ട് ശ്രീ രാജേഷ് മേനോൻ അഭിപ്രായപ്പെട്ടു.
ഈ ശില്പശാലയിൽ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഈ വേദി നല്ലൊരു അനുഭവമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മ്മ്‌ടെ തൃശ്ശൂർ കൂട്ടായ്‌മയുടെ ജനറൽ സെക്രട്ടറി ശ്രി ദിനേശ് ബാബു, വൈസ് പ്രസിഡണ്ട് ശ്രീ ബാലു തറയിൽ ,ശ്രി അനുപ് അനിൽ,ശ്രീ സുനിൽ ഗംഗാധരൻ, ആർട്സ് സെക്രട്ടറി ശ്രീമതി ദിൽന ദിനേശ് എന്നിവരും കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു