ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ലോക ചെസ് ചാംപ്യന്‍ഷിപ്പിൻ്റെ 14-ാം ഗെയിമിൽ ഹോൾഡർ ഡിങ് ലിറനെ തോൽപ്പിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി. ഗുകേഷും ഡിങ്ങും 6.5 പോയിൻ്റ് വീതം നേടിയാണ് വ്യാഴാഴ്ച അവസാന മത്സരത്തിനിറങ്ങിയത്. ആകെയുള്ള 14 ഗെയിമുകളിൽനിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുകേഷ്, 7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ പരാജയപ്പെടുത്തിയത്.
“ഇത് എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ്,” ചരിത്ര വിജയത്തിന് ശേഷം ഗുകേഷ് പറഞ്ഞു.
വിശ്വനാഥൻ ആനന്ദിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ താരം ചാംപ്യൻഷിപ്പ് നേടുന്നത്. പതിനാലാമത്തെ മത്സരത്തിൽ വിജയിച്ചതോടെ ഏഴര പോയിന്‍റ് നേടിയാണ് പതിനെട്ടുകാരനായ ഗുകേഷ് വിജയിയായി മാറിയത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ചാംപ്യൻഷിപ്പ് നേടിയെന്ന റെക്കോഡും ഗുകേഷ് സ്വന്തമാക്കിയിട്ടുണ്ട്.
ഇന്നലെ നടന്ന പതിമൂന്നാം റൗണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് കിരീടം എന്നതായിരുന്നു പറഞ്ഞിരുന്നത്. ഇന്നത്തെ മത്സരവും സമനിലയി ലേക്കുമെന്ന തോന്നലായിരുന്നു 53-ാം നീക്കത്തിനു മുമ്പുവരെ ഉണ്ടായിരുന്നത്. മത്സരം ടൈബ്രേക്കറിലേക്ക് കൊണ്ടുപോകാൻ ഡിങ് ശ്രമിച്ചുവെങ്കിലും അവസാനം ഗുകേഷ് വിജയ നീക്കം കണ്ടെത്തുകയായിരുന്നു. അവസാന ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ചാണ് നിലവിലെ ചാംപ്യനെ ഗുകേഷ് അട്ടിമറിച്ചത്.