Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍; ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റ്, ഷാജി എം. മാത്യു സെക്രട്ടറി ജനറല്‍


ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ 2025-2027 വര്‍ഷത്തെ പുതിയ ഗ്ലോബല്‍ ഭാരവാഹികളെ തിര ഞ്ഞെടുത്തു.നിലവിലെ ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മോട്ടക്കല്‍ (അമേരിക്ക) പുതിയ ഗ്ലോബല്‍ ചെയര്‍ മാനായും, ഫൊക്കാന മുന്‍ പ്രസിഡന്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ചെയര്‍ മാനുമായ ഡോ. ബാബു സ്റ്റീഫന്‍ (അമേരിക്ക) ഗ്ലോബല്‍ പ്രസിഡന്റായും, ഷാജി എം. മാത്യു (കേരളം) സെക്രട്ടറി ജനറലായും തിരഞ്ഞെടുക്കപ്പെട്ടു.സംഘടന 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനു ബന്ധിച്ച് ജൂലൈ 25ന് ബാങ്കോക്കില്‍ നടക്കുന്ന ആഗോള മലയാളി സംഗമത്തില്‍ പുതിയ സാരഥികള്‍ സ്ഥാനം ഏറ്റെടുക്കും.

മറ്റ് ഭാരവാഹികള്‍

ട്രഷറര്‍: സണ്ണി വെളിയത്ത് (യൂറോപ്പ്). വൈസ് ചെയര്‍മാന്‍മാര്‍: ദിനേശ് നായര്‍ (ഗുജറാത്ത്), സുരേന്ദ്രന്‍ കണ്ണാട്ട് (ഹൈദരാബാദ്), വില്‍സണ്‍ ചത്താന്‍കണ്ടം (സ്വിറ്റ്‌സര്‍ലന്‍ഡ്), മോളി പറമ്പത്ത് (യൂറോപ്പ്).

ഗ്ലോബല്‍ സെക്രട്ടറിമാര്‍: കെ. വിജയചന്ദ്രന്‍ (കേരളം), പ്രദീപ് കുമാര്‍ (മിഡില്‍ ഈസ്റ്റ്). ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറിമാര്‍ : സജി തോമസ് (ഇന്ത്യ), ജെയ്‌സണ്‍ ജോസഫ് (ഇന്ത്യ). വൈസ് പ്രസിഡന്റുമാര്‍ (അഡ്മിന്‍): ജെയിംസ് കൂടല്‍ (അമേരിക്ക), (ഓര്‍ഗനൈസേഷന്‍ ഡെവലപ്പ്‌മെന്റ്): ജോണ്‍ സാമുവല്‍ (ദുബായ്).

മറ്റ് വൈസ് പ്രസിഡന്റുമാര്‍: ഡോ. തങ്കം അരവിന്ദ് (അമേരിക്ക റീജിയന്‍), ജോഷി പന്നാരക്കുന്നേല്‍ (യൂറോപ്പ് റീജിയന്‍), തങ്കമണി ദിവാകരന്‍ (ഇന്ത്യ റീജിയന്‍), അജോയ് കല്ലന്‍ കുന്നില്‍ (ഫാര്‍ ഈസ്റ്റ് റീജിയന്‍), അഡ്വ. തോമസ് പണിക്കര്‍ (മിഡില്‍ ഈസ്റ്റ് റീജിയന്‍). അഞ്ച് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ 75 പ്രവിശ്യകളില്‍ നിന്നുള്ള സംഘടന പ്രതിനിധികള്‍ ആണ് അടുത്ത രണ്ട് വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.


Read Previous

കാലാവധി കഴിഞ്ഞ ഏത് സന്ദർശന വിസകളും പുതുക്കാം; സൗദിയിൽ സന്ദർശന വിസയിലെത്തി കാലാവധി തീർന്നവർക്ക്​ ആ​ശ്വാസം; രാജ്യം വിടാൻ 30 ദിവസത്തെ സാവകാശം

Read Next

ഹജ്ജ് നിർവ്വഹിക്കാനെത്തിയ മൂന്ന് മലയാളി തീർത്ഥാടകർ മരിച്ചു; മരണപ്പെട്ടത് മലപ്പുറം, തിരുവനന്തപുരം, കാസർ​കോട് സ്വദേശികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »