ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഓണാഘോഷം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. WMF റിയാദ് കൗൺസിലിന്റെയും വിമൻസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടത്തിയ ‘ഇന്നോണം പൊന്നോണം’ ആഘോഷ പരിപാടിയിൽ നിരവധി മലയാളികളാണ് പങ്കെടുത്തത്.
ചെണ്ട മേളവും ആർപ്പുവി ളികളും , മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലിക്കളി, കാവടി യാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങൾ അണി നിരത്തിയുള്ള ഘോഷയാത്ര ഉത്സവപ്രതീതി നൽകിയ പ്രവാസോണാഘോഷങ്ങളിലെ നവ്യാനുഭവമായിരുന്നു. കൂടാതെ റിയാദിലെ വിവിധ കലാകാരൻ മാരുടെ കലാപരിപാടികളും അരങ്ങേറി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദ് കൗൺസിൽ പ്രസിഡൻ്റ് കബീർ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അൻസാർ വർക്കല ആമുഖ പ്രഭാഷണം നടത്തി. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. രത്നകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരു മലയാളിയും ലോകത്തെവിടെയും ഒറ്റപ്പെടില്ലെന്ന ലക്ഷ്യത്തോടെ 166 രാജ്യ ങ്ങളിൽ ജാതി മത രാഷ്ട്രീയഭേദമന്യേ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ആഗോള സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷനെന്നും വിവിധ ഫോറങ്ങളുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ സംഘട നയുടെ പ്രവർത്തന മേഖല പ്രവാസികൾക്കിടയിൽ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ ഫസ്റ്റ് സെക്രട്ടറി കൗൺസിലർ Y. സാബിർ എംബസി കോമേഴ്സ് വിഭാഗം മാർക്കറ്റിങ്ങ് ഹെഡ് പ്രജിത് മാത്യു, അൽശിഫ മെഡിക്കൽ സർവീസസ് മെഡിക്കൽ കൺസൽട്ടന്റ് ഡോ. മുഹമ്മദ് ഇദ്രീസ്, അൽ റയാൻ പോളിക്ലിനിക് മാനേജിങ്ങ് ഡയറക്ടർ
മുഷ്താഖ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, അഡ്വൈസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, മോഡലും മിസ് ദുബൈയുമായ ഡോ. ഇഷ ഫർഹ ഖുറൈഷി, WMF മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഷംനാസ് അയ്യൂബ് വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ് , റിയാദ് വിമൻസ് ഫോറം പ്രസിഡന്റ് സബ്രീൻ, സെക്രട്ടറി അഞ്ചു അനിയൻ, ട്രഷറർ അഞ്ചു ആനന്ദ്, കോർഡിനേറ്റർ കാർത്തിക, സനു മച്ചാൻ, ഷംനാദ് കുളത്തൂപ്പുഴ, നിസാർ പള്ളികശ്ശേരി, ഷൈജു പച്ച, ജെയിംസ് മാത്യൂ, നവാസ് ഓപിസ്, ആകർശ് മസ്കൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സജിൻ നിഷാൻ അവതാരകനായിരുന്നു.

റിയാദ് കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ബിൻയാമിൻ ബിൽറു നന്ദിയും പറഞ്ഞു. ആയിരത്തിലധികം വേദികളിൽ മാവേലിയുടെ വേഷമണിഞ്ഞ ജോസ് ആന്റെണിയെയും ബാബു, സൂസമ്മ ബാബു, ഖുർസിദ ഗൗർ തുടങ്ങിയ മുതിര്‍ന്ന കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദ രിച്ചു. ആയിരമാളുകൾക്കുള്ള വിഭവസമൃദ്ധമായ സദ്യയും റിയാദ് ടാക്കീസിന്റെ ചെണ്ട മേളവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടികൾക്ക് പ്രോഗ്രാം കോർഡിനേറ്റർ സനീഷ്, ഡൊമിനിക് സാവിയോ, ഇല്യാസ് കാസർകോട്, റിയാസ് വണ്ടൂർ, ഷിജു ബഷീർ, റിജോഷ്, ഉമറലി അക്ബർ, കെ.ടി. കരിം, ഹമാനി റഹ്മാൻ, സുബി സജിൻ, റിസ്‌വാന, സൗമ്യ തോമസ്, മിനുജ, രാഹുൽ, സഫീറലി, ലുബൈബ്, ജോസ് കടമ്പനാട്, ഷാഫി നിലമ്പൂർ, അഷ്റഫ് അപ്പക്കാട്ടിൽ, ഫൈസൽ കൊച്ചു തുടങ്ങിയവർ നേതൃത്വം നൽകി.
