
റിയാദ്: അയർലണ്ടിൽ നിന്ന് ഹൃസ്വസന്ദർശനത്തിന്ന് സൗദിയിലെത്തിയ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ജോയിൻ സെക്രട്ടറി റോസ്ലെറ്റ് ഫിലിപ്പിന്ന് WMF റിയാദ് കൗൺസിലും വുമൺ ഫോറവും ചേർന്ന് സ്വീകരണം നൽകി.മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി അദ്ധ്യക്ഷനായിരുന്നു.
നൗഷാദ് ആലുവ, ശിഹാബ് കൊട്ടുകാട്,സാബ്രിൻ, അഞ്ജു അനിയൻ, കാർത്തിക, ഷംനാസ്, വല്ലി ജോസ്, മിഥുൻ, അൻസാർ വർക്കല, മുഹമ്മദ് അലി, ഡൊമിനിക് സാവിയോ, സജി മത്തായി, സാനു മാവേലിക്കര,ബഷീർ കാരോളം തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
റിയാദ് കൗൺസിൽ വിമൻസ് ഫോറം അംഗങ്ങൾ പൊന്നാടയണിയിക്കുകയും സൗദി ദേശീയ കൗൺസിൽ, റിയാദ് കൗൺസിൽ, അൽ ഖർജ് കൗൺസിൽ ഭാരവാഹികൾ ചേർന്ന് മൊമെന്റോയും നൽകി. തുടർന്ന് നടന്ന പരിപാടിയിൽ തങ്കച്ചൻ വർഗീസി ന്റെ നേതൃത്വത്തിൽ ഗാനമേളയും വിമൻസ് വിങ്ങ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ബിൻയാമിൻ ബിൽറു നന്ദി യും പറഞ്ഞു.