
മുംബൈ: പ്രശസ്ത തബലിസ്റ്റ് സാക്കീർ ഹുസൈൻ അന്തരിച്ചു, 73 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാൻഫ്രാൻസിസ്കോയിസലെ ആശുപത്രിയിലെ ഐ സി യുവിലായിരുന്നു.
പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ്. പിതാവ് തന്നെയാണ് സാക്കീറിനെ സംഗീതം പഠിപ്പിക്കുന്നത്. 12 ാം വയസ്സിൽ തന്നെ സാക്കീർ ഹുസൈൻ തന്റെ സംഗീത യാത്ര തുടങ്ങി. ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ അദ്ദേഹം അറിയപ്പെട്ടു. സാക്കീർ ഹുസൈൻ നിരവധി ഇന്ത്യൻ, അന്തർദേശീയ സിനിമകൾക്ക് സംഗീതം നൽകുകയും അവതരിപ്പിക്കുകയും ചെയ്തു. മലയാള ചിത്രമായ വാനപ്രസ്ഥ ത്തിന് പശ്ചാത്തല സംഗീതം നൽകിയത് അദ്ദേഹമാണ്.
ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപാണ് അദ്ദേഹം കുടുംബത്തോടൊപ്പം സാൻ ഫ്രാൻസിസ്കോയി ലേക്ക് താമസം മാറിയത്. നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1988 ൽ പത്മശ്രീ, 2002 ൽ പത്മഭൂഷൺ. 2023 ൽ പത്മവിഭൂഷൺ എന്നിവയുൾപ്പെടെയുള്ള ബഹുമതികൾ സാക്കീർ ഹുസൈനെ തേടിയെത്തി..
1999 ൽ യുണൈറ്റഡ് നാഷണൽ എൻഡോവ്മെന്റ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. കഴിഞ്ഞ ഗ്രാമി പുരസ്കാര വേദിയും നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ ആറ് ഗ്രാമി അവാർഡുകൾ അസാക്കീർ ഹുസൈന് ലഭിച്ചിട്ടുണ്ട്.
ഈ വർഷം നടന്ന ഗ്രാമി അവാർഡുകളിൽ മൂന്ന് അവാർഡുകൾ അദ്ദേഹം നേടി. മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. കഥക് നർത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. രണ്ട് മക്കളാണ് ഉള്ളത്.
നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. ” പ്രശസ്ത തബലിസ്റ്റ് പത്മവിഭൂഷൺ ഉസ്താദ് സാക്കീർ ഹുസെന്റെ മരണവാർത്ത അങ്ങേയറ്റം ദുഖകരമാണ്. അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ ആദാരഞ്ജലികൾ. സാക്കീർ ഹുസെന്റെ മരണം രാജ്യത്തിന്റെ കലാ – സംഗീത മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കലാ രംഗത്ത് അദ്ദേഹം നൽകിയ സംഭവാനകൾ അഭുതപൂർവമാണ്. കലയോടുള്ള അദ്ദേഹത്തിന്റെ സംഭവാനയും എന്നും സ്മരിക്കപ്പെടും ഗഡ്കരി പറഞ്ഞു.