ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിൽ വനിതാ വിഭാഗം വേറിട്ടൊരു സന്ദേശവുമായി കിംഗ് ഫഹദ് നാഷണൽ ലൈബ്രറി സന്ദർശിച്ചു. “സ്ത്രീ ശാക്തീകരണം വായനയിലൂടെ” എന്ന പ്രമേയത്തിലൂന്നിയായിരുന്നു ഈ സന്ദർശനം.
സ്ത്രീകളുടെ ബൗദ്ധികവും സാമൂഹികവുമായ വളർച്ചയിൽ വായനയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുക എന്നതായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. കേവലം ആഘോഷങ്ങൾക്കപ്പുറം, അറിവിലൂടെ സ്ത്രീകൾക്ക് എങ്ങനെ സ്വയം ശാക്തീകരിക്കാം എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് വനിതാ ഫോറം കോർഡിനേറ്റർ അഞ്ജു അനിയൻ പറഞ്ഞു.
ലോകത്തിലെ തന്നെ മികച്ച ലൈബ്രറികളിലൊന്നായ കിംഗ് ഫഹദ് നാഷണൽ ലൈബ്രറിയിലെ വിപുലമായ പുസ്തകശേഖരവും ചരിത്രരേഖകളും സംഘം പരിചയപ്പെട്ടു. അഞ്ജു അനിയന്റെ അധ്യക്ഷ തയിൽ നടന്ന ചർച്ചാ സദസ്സ് റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു ഉദ്ഘാടനം ചെയ്തു.
വായന മരിക്കുന്ന ആധുനിക കാലത്ത് പുസ്തകങ്ങളിലേക്ക് മടങ്ങിപ്പോകാൻ പ്രവാസി വനിതകളെ പ്രേരിപ്പിക്കുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് WMF ഗ്ലോബൽ കേബിനറ്റ് വനിതാ ഫോറം കോർഡിനേറ്റർ വല്ലി ജോസ് അഭിപ്രായപ്പെട്ടു.
സന്ദർശനത്തിന് റിയാദ് കൗൺസിൽ ഭാരവാഹികളായ റിസ്വാന ഫൈസൽ (വൈസ് പ്രസിഡന്റ്), സൗമ്യ തോമസ് (ജോയിന്റ് സെക്രട്ടറി), സബ്രിൻ ഷംനാസ് (ഇവന്റ് കോർഡിനേറ്റർ), സലീന ജയിംസ്, മിനുജ മുഹമ്മദ്, സജ്ന എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി റിയാസ് വണ്ടൂർ, ജോയിന്റ് സെക്രട്ടറി സനീഷ് നസീർ, വൈസ് പ്രസിഡന്റ് റിസ്വാന ഫൈസൽ, ജോയിന്റ് ട്രഷറർ ബിനു. സി.എസ്, മീഡിയ കോർഡിനേറ്റർ രാഹുൽ രവീന്ദ്രൻ, പി.ആർ.ഒ. ജോസ് ആന്റണി എന്നിവർ ആശംസകൾ നേർന്നു. സൗമ്യ തോമസ് സ്വാഗതവും സബ്രീൻ ഷംനാസ് നന്ദിയും പറഞ്ഞു.
