അബുദാബിയിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ; ഉദ്ഘാടനം ഒക്ടോബറിൽ


അബുദാബി: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ (സർഫ് അബുദാബി) ഒരുങ്ങുന്നു. കൃത്രിമ തിരമാല സൃഷ്ടിച്ച് ആണ് ഈ പൂൾ ഒരുക്കിയിരി ക്കുന്നത്. വരുന്ന ഒക്ടോബറിൽ പൂൾ ഉദ്ഘാടനം നടക്കും. പൂളിൽ ആർക്കും ഉല്ലസിക്കാൻ വേണ്ടിയെത്താം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 10 വരെ ഈ പൂൾ പ്രവർത്തിക്കും. വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും.

മൊഡോൺ, കെല്ലി സ്ലേറ്റർ വേവ് കമ്പനിയുടെ സംയുക്ത സംരംഭമാണ് സർഫ് അബുദാബി. തിരമാലയിൽ ഇറങ്ങാൻ പേടിയുള്ളവർക്കും , ഇറങ്ങി ആസ്വദിക്കാൻ താത്പര്യം ഉള്ളവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ പൂൾ സ‍ജ്ജമാക്കിയിരിക്കുന്നത്. സർഫ് അബുദാബിയിൽ സമുദ്രത്തിലെ അതേ അനുഭവം ലഭിക്കുന്ന തരത്തിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. തിരമാലകൾ ഒരേസമയം ആവേശവും സുരക്ഷി തത്വം സമ്മാനിക്കുമെന്ന് ജനറൽ മാനേജർ റയാൻ വാട്ട്കിൻസ് പറഞ്ഞു.

മാസാവസാനത്തോടെ രാജ്യാന്തര പരിപാടിക്ക് വേദിയാകുമെങ്കിലും ഔപചാരിക ഉദ്ഘാടനം ഒക്ടോബറിലാണ് നടക്കുകയെന്ന് അധികൃതർ അറിയിച്ചു. കായിക സൗകര്യങ്ങൾക്ക് പേരുകേട്ട അബുദാബിയിലെ ദ്വീപ് ആണ് ഹുദൈരിയാത്ത് ദ്വീപ്യ ഇവിടെയാണ് പൂൾ ഒരുങ്ങുന്നത്. എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്.

നാല് വയസുള്ള കുട്ടികൾ മുതൽ ഇവിടെയെത്തി ആസ്വദിക്കാൻ സാധിക്കും. പ്രഫഷനൽ സർഫർമാർക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള പരിശീലനവും ഇവിടെ ലഭിക്കും. രാവിലെ 9 മണിക്ക് തുറക്കും. എന്നാൽ ഇവിടെ കയറാൻ വേണ്ടി ഒരു മണിക്കൂർ നേരത്തെ കയറുന്നതാണ് ഉചിതം. ബിച്ച് പേടിയുള്ളവർക്ക് അവരുടെ പേടി മാറ്റാൻ സാധിക്കും. ആത്മവിശ്വാസം വളർത്തുന്നതിനും അടിസ്ഥാന വൈദഗ്ധ്യം പഠിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്നതാണ് ഇത്.

വിവിധ തരത്തിലുള്ള ബീച്ച് ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരിചയക്കാർക്ക് കൊക്കോ ബീച്ച് ഉപയോഗിക്കാം. ഇവിടെ വേഗം കുറഞ്ഞതും അരയ്ക്കൊപ്പം ഉയരത്തിൽ ഉള്ളതുമായ തിരമാല കൊക്കോ ബീച്ചിൽ ഒരുക്കിയിരിക്കുന്നത്.

ഇനി പോയിന്റ് ബ്രേക്ക് ഭാഗത്തേക്ക് വരുകയാണെങ്കിൽ കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ ഒരു ഇടമാണ് പോയിന്റ് ബ്രേക്ക്. തിരമാലക ൾക്ക് ഇത്തിരി വേഗത കൂടുതൽ ആയിരിക്കും.


Read Previous

ലെബനനില്‍ വന്‍ സ്‌ഫോടന പരമ്പര; പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു, 4,000 പേര്‍ക്ക് പരിക്ക്

Read Next

സൗദി അറേബ്യയില്‍ കാര്‍ സ്റ്റണ്ടുകള്‍ നിയമവിരുദ്ധം, ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും പോലുള്ള എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങളുടെ ദൗത്യത്തിന് തടസ്സം സൃഷ്ടിച്ചാല്‍ കനത്ത പിഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »