ഗ്യാസിന് കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചു; രക്തം ഛര്‍ദിച്ച് ദമ്പതികള്‍, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍


കൊച്ചി: ഗ്യാസിന് നാടന്‍ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരെയാണ് രക്തം ഛര്‍ദ്ദിച്ച് അവശരായി ആശുപത്രിയില്‍ എത്തിച്ചത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കം ശരീരത്തിനുള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.


Read Previous

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

Read Next

ഗാസ, ലെബനന്‍, മ്യാന്‍മര്‍, സുഡാന്‍, യുക്രെയ്‌ന്‍ തുടങ്ങിയ രാജ്യങ്ങളിലെ അസ്വസ്ഥമായ ഈ ഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ സന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്; മാനവരാശിക്ക് ലഭിച്ച ഏറ്റവും കരുത്തുറ്റ ആയുധം അഹിംസയെന്ന് ഗാന്ധിജി വിശ്വസിച്ചു; ഐക്യരാഷ്‌ട്രസഭ മേധാവി അന്‍റോണിയോ ഗുട്ടെറെസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »