Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗുസ്‌തി താരം ബജ്‌റംഗ് പുനിയയ്‌ക്ക്‌ വീണ്ടും സസ്പെൻഷന്‍


ന്യൂഡൽഹി: ഒളിംപിക് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ ബജ്‌റംഗ് പുനിയയെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്‌തത്. നേരത്തെ ചാർജ്ജ് നോട്ടീസ് നൽകിയിട്ടില്ലെന്ന് ആരോപിച്ച് എഡിഡിപിയുടെ സസ്പെൻഷൻ പിൻവലിച്ച് മൂന്നാഴ്‌ചയ്ക്ക് ശേഷം നാഡ വീണ്ടും നടപടിയെടുക്കുകയായിരുന്നു.

ഉത്തേജക പരിശോധനയ്‌ക്കായി സാംപിള്‍ നല്‍കാന്‍ താരം വിസമ്മതിച്ചതിന് താരത്തെ ഏപ്രിൽ 23 ന് നാഡ സസ്പെൻഡ് ചെയ്‌തിരുന്നു. ഉത്തേജക മരുന്നു നിയമങ്ങള്‍ താരം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. താൽക്കാലിക സസ്‌പെൻഷനെ തിരെ ബജ്‌റംഗ് അപ്പീൽ നൽകുകയും നാഡ കുറ്റപത്രം സമർപ്പിക്കുന്നതുവരെ നാഡ യുടെ ആന്‍റി ഡിസിപ്ലിനറി ഡോപ്പിംഗ് പാനൽ (എഡിഡിപി) മെയ് 31 ന് അത് റദ്ദാക്കുകയും ചെയ്‌തിരുന്നു.

ശേഷം നടപടിയിലേക്ക് നീങ്ങി, ഞായറാഴ്‌ച ജൂണ്‍ (23) നാഡ ഗുസ്‌തിക്കാരന് നോട്ടീസ് നൽകി. സസ്‌പെന്‍ഷന്‍ ചെയ്‌തുള്ള അറിയിപ്പ് താരത്തിന്‌ ലഭിച്ചതായി ബജ്‌റംഗിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ വിചാരണയ്ക്ക് ഹാജരായിരുന്നെന്നും ഇത്തവണയും ഹാജരാകുമെന്നും താരം ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.


Read Previous

ഏകദിന ലോകകപ്പില്‍ കൈവിട്ട ജയത്തിന് ‘മധുരപ്രതികാരം’; സൂപ്പര്‍ എട്ടില്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞ് അഫ്‌ഗാനിസ്ഥാൻ

Read Next

ഉപ്പും മുളകും’ തിരിച്ച് വരുന്നു; വിശേഷങ്ങളുമായി നിഷ സാരംഗ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »