റിയാദ്: പതിനെട്ടാമത് ലോകസഭാ തിരഞ്ഞെടുപ്പ് ആവേശവുമായി കോഴിക്കോട് ജില്ല റിയാദ് യുഡിഎഫ് കൺവെൻഷൻ ബത്ഹ സബർമതി ഓഡിറ്റോറിയത്തിൽ സംഘടി പ്പിച്ചു. കോഴിക്കോട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന രാഹുൽ ഗാന്ധി, എം.കെ രാഘവൻ, ഷാഫി പറമ്പിൽ എന്നിവർക്കായി വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള പ്ലക്കാർഡു യർത്തി മുദ്രാവാക്യങ്ങളുമായാണ് കെഎംസിസി, ഒഐസിസി നേതാക്കളും പ്രവർത്തകരുമടക്കം നൂറ് കണക്കിനാളുകൾ കൺവെൻഷനിൽ എത്തിയത്.ചടങ്ങിൽ റിയാദ് കോഴിക്കോട് ജില്ല യുഡിഎഫ് ചെയർമാൻ ഹർഷാദ് എം.ടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉൽഘാടനം ചെയ്തു.

ഈ തിരഞ്ഞെടുപ്പിൽ നാന്നൂറ് സീറ്റ് എന്ന സ്വപ്നവുമായി നരേന്ദ്ര മോദിയും ബിജെപിയും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വലിയൊരു ഓളം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ ഒന്നാം ഘട്ട വേട്ടെടുപ്പ് നടന്നപ്പോൾ തന്നെ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമല്ലന്ന് തിരിച്ചറിഞ്ഞത് കൊണ്ട് കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിനെതിരായി മത വിദ്വേഷ പ്രസംഗവുമായി വീണ്ടും ഇറങ്ങിയിരിക്കുക യാണ്.
സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണത്തെ കുറിച്ചാണ് മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്ന് സംസാരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി പത്ത് ശതമാനത്തിന് മുകളിലാക്കിയപ്പോള്‍ ഖജനാവിലെത്തിയ വരുമാനം കോര്‍പ്പറേറ്റുക ള്‍ക്ക് നല്‍കുകയല്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ചെയ്തത്. ആ പണം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വിനിയോഗിച്ച് ഗ്രാമങ്ങളിലെ പാവപ്പെട്ടവന്റെ കൈകളിലേക്ക് എത്തിച്ച് നൽകി. അതോടൊപ്പം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും വിദ്യാഭ്യാസ അവകാശ നിയമവുമുണ്ടാക്കി. സമ്പത്തിന്റെ നീതിപൂര്‍വകമായ വിനിയോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കി. ഇതിനെയാണ് മോദി ദുര്‍വ്യാഖ്യാനം ചെയ്ത് മത വിദ്വേഷ പ്രചരണാ യുധമാക്കി മാറ്റിയിരിക്കുന്നത്. ഇത് പ്രബുദ്ധരായ ജനം വിലയിരുത്തുമെന്നും, ഇത്തരം കെണിയിൽ വീഴാതെ നല്ലവരായ ജനാധിപത്യ വിശ്വാസികൾ അതിനെതിരെ ചെറുത്തു തോൽപ്പിക്കുമെന്നും കൺവെൻഷൻ ഉൽഘാടനം ചെയ്തു കൊണ്ട് അദ്ധേഹം പറഞ്ഞു.
കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി.വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യത്തിന്റെ പത്ത് വർഷ ത്തെ ഭരണത്തിൽ വരിഞ്ഞു മുറുക്കിയിരിക്കുന്ന വര്‍ഗീയതയേയും ഏകാധിപത്യ പ്രവണതകളെയും ഉൻമൂലം ചെയ്യുവാൻ നമുക്ക് കൈവന്നിരിക്കുന്ന ജനാധിപത്യ ത്തിന്റെ മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണി തെന്ന് മുഖ്യപ്രഭാഷണം നടത്തി കൊണ്ട് അദ്ധേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളായ കര്‍ഷകരുടേയും തൊഴിലാളികളുടേയും വിമോചനം സാധ്യമാക്കാനുള്ള അവസരം കൂടിയാണിത്. യുവാക്കള്‍ക്ക് തൊഴിലും സ്ത്രീകള്‍ക്ക് തുല്യ സാമൂഹ്യപദവിയും കുട്ടികള്‍ക്ക് പോഷകാഹാരവും മികച്ച വിദ്യാഭ്യാസവും വയോജനങ്ങള്‍ക്ക് ക്ഷേമവും ഉറപ്പുവരുത്തേണ്ട രാഷ്ട്രീയത്തിനു ഊര്‍ജ്ജം നല്‍കേണ്ട സന്ദര്‍ഭമാണിത്. അതിനായി, സമത്വവും സമാധാനവും സാഹോദ ര്യവും വാഴുന്ന സമൂഹസൃഷ്ടിക്കായി ഓരോ ജനാധിപത്യ വിശ്വാസിയും അടിയന്ത രമായി മുന്നോട്ടു വരേണ്ടതുണ്ട്.
അതോടൊപ്പം കേരള സര്‍ക്കാറിന്റെ പ്രവർത്തനങ്ങളും ഈ തിരഞ്ഞെടുപ്പിൽ മുഖ്യ വിഷയമായി വിലയിരുത്തപ്പെടും. ആശുപത്രികളില്‍ മരുന്നില്ല, സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല, കാരുണ്യ പദ്ധതി നിലച്ചു, എട്ടു മാസമായി ക്ഷേമനിധി പെൻഷനുകൾ കുടിശ്ശികയായിരിക്കുന്നു, ഈ കാര്യങ്ങളെല്ലാം പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിനെ പോലെ പിണറായി സര്‍ക്കാരി ന്റെയും ജനദ്രോഹ നടപടികളെക്കുറിച്ചുള്ള ഓര്‍മകളായിരിക്കുമെന്നും മുഖ്യപ്രഭാഷ ണത്തിർ അദ്ദേഹം സൂചിപ്പിച്ചു.
ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ആവശ്യകതയെ കുറിച്ച് കൊണ്ട് സംസാരിച്ചു. ഒഐസസി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, ഫൈസൽ ബാഹസ്സൻ, റഹിമാൻ മുനമ്പത്ത്, സലിം അർത്തിയിൽ, എൽ കെ അജിത്ത്, ബാലു കുട്ടൻ, നിഷാദ് ആലങ്കോട്,സുരേഷ് ശങ്കർ, മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, ഉമർ ഷരീഫ്, റഫീഖ് എരഞ്ഞിമാവ്, മജു സിവിൽ സ്റ്റേഷൻ,കെഎംസിസി ഭാരവാഹികളായ ഹനീഫ മൂർക്കനാട്, റഷീദ് പടിയങ്ങൽ വിവിധ ജില്ലയിലെ പ്രസിഡന്റുമാരും ഭാരവാഹികളു മായ ബഷീർ കോട്ടയം, നാസർ വലപ്പാട്, മാത്യൂസ്, മജീദ് കണ്ണൂർ, നസറുദ്ധീൻ വി.ജെ, അൻസാർ വർക്കല, ജമാൽ തൃശൂർ എന്നിവർ ആശംസകൾ നേർന്നു.ഒഐസിസി സെൻട്രൽ കമ്മിറ്റി ജോ:ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി ആമുഖ പ്രസംഗവും,
കെഎംസിസി ജില്ല സെക്രട്ടറി അബ്ദു റഹിമാൻ ഫറോക്ക് സ്വാഗതവും, റാഫി പയ്യാനക്കൽ നന്ദിയും പറഞ്ഞു.
നാസർ മാവൂർ, സഫാദ് അത്തോളി, ഷമീം എൻ കെ, ഷിഹാബ് കൈതപൊയിൽ, നയീം കുറ്റ്യാടി,സിബി ചാക്കോ, അസ്ക്കർ മുല്ലവീട്ടിൽ, ജോൺ കക്കയം, ഗഫൂർ മാവൂർ, സത്താർ കാവിൽ, സിദ്ധീഖ് പന്നിയങ്കര, വൈശാഖ് വടകര, റിയാസ്, സിദ്ധീഖ് കൂറോളി, സമദ് ഒയലകുന്ന്, സിദ്ധീഖ് എടത്തിൽ, ഫൈസൽ ബാബു, ഹസ്സൻ അലി, റംഷി സിറ്റി, ജുനൈദ് മാവൂർ, അലി അക്ബർ, അബ്ദു റഹീം, ഗഫൂർ കണ്ണാട്ടി, സിറാജ് മേപ്പയൂർ, താജുദ്ധീൻ ചേനോളി, മുഹമ്മദ് കുട്ടി വിപി, റഫീഖ് നൂറനാട്, ജാസർ കൈതപൊയിൽ, ഇബ്രാഹീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.