ചരിത്രമെഴുതി ‘നാരീ ശക്തി!’- വിനേഷ് ഫോ​ഗട്ട് ​ഗുസ്തി ഫൈനലിൽ


പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യക്കായി പുതിയ നാഴികക്കല്ല് താണ്ടി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൈന ലിലേക്ക് മുന്നേറി. സെമിയില്‍ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ മലര്‍ത്തിയാണ് ഫൈനലുറപ്പിച്ചത്.

ഒളിംപിക്‌സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരി ക്കലും മായാത്ത റെക്കോര്‍ഡ് ഇനി വിനേഷിന്റെ പേരിലാണ്. ഫൈനലില്‍ സ്വര്‍ണം നേടിയാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമെന്ന അനുപമ റെ ക്കോര്‍ഡ്. വെള്ളി നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം. സ്വര്‍ണം അല്ലെങ്കില്‍ വെള്ളി മെഡലിനൊപ്പം അതുല്യ പെരുമകളും താരത്തെ കാത്തിരിക്കുന്നു.

ആദ്യ ഘട്ടത്തില്‍ തന്നെ വിനേഷ് വ്യക്തമായ ആധിപത്യം പുലര്‍ത്തി. 5-0ത്തിന്റെ തകര്‍പ്പന്‍ ജയവുമായാണ് വിനേഷിന്റെ ഫൈനല്‍ പ്രവേശം. ഇന്ത്യക്ക് ഒളിംപിക്‌സ് ഗുസ്തിയില്‍ ഏഴ് മെഡലുകളാണുള്ളത്. 5 വെങ്കലവും 2 വെള്ളിയും. ഒരു ഇന്ത്യന്‍ ഗുസ്തി താരവും ഇതുവരെ ഒളിംപിക്‌സ് സ്വര്‍ണം നേടിയിട്ടില്ല.

ഒരു ഇന്ത്യന്‍ വനിതാ താരവും ഗുസ്തിയില്‍ വെള്ളിയും നേടിയിട്ടില്ല. സുശീല്‍ കുമാര്‍, രവി കുമാര്‍ ദഹിയ എന്നിവ രാണ് നേരത്തെ ഇന്ത്യക്കായി ഒളിംപിക്‌സില്‍ വെള്ളി നേടിയ പുരുഷ താരങ്ങള്‍. കെഡി ജാദവ്, യോഗേശ്വര്‍ ദത്ത്, സുശീല്‍ കുമാര്‍, ബജ്‌റംഗ് പുനിയ എന്നീ പുരുഷ താരങ്ങളും സാക്ഷി മാലിക് വനിതാ വിഭാഗത്തിലുമാണ് വെങ്കലം നേടിയത്.

പാരിസില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. നിലവില്‍ ഷൂട്ടിങില്‍ നിന്നു ലഭിച്ച മൂന്ന് വെങ്കലങ്ങളാണ് ഇന്ത്യക്കുള്ളത്. വിനേഷ് സ്വര്‍ണം വെള്ളി ഒന്നുറപ്പിച്ചതോടെ മെഡല്‍ നേട്ടം നാലായി ഉയരും.


Read Previous

വയനാട് പാഠമായി: പശ്ചിമഘട്ടത്തിലെ കൈയേറ്റങ്ങള്‍ പൊളിച്ചടുക്കാന്‍ പ്രത്യേക കര്‍മ സേന രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍

Read Next

വയനാട് പുനരധിവാസം; ദുരിത ബാധിതരുടെ മാനസിക ആരോ​ഗ്യം ഉറപ്പാക്കാൻ നടപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »